യക്ഷിയായി റിമ കല്ലിങ്കൽ- ‘നീലവെളിച്ചം’ ട്രെയ്‌ലർ

April 7, 2023

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോഴിതാ, പ്രേക്ഷകരിലേക്ക് എത്തി.  ചിത്രത്തിലെ നായിക ഭാർഗവിയെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലാണ്. ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

1964-ൽ ഈ കഥ സിനിമയായി എത്തിയിരുന്നു. ‘ഭാർഗവി നിലയം’ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. എ വിൻസെന്റാണ് അന്ന് ചിത്രം സംവിധാനം ചെയ്തത്. മധു, വിജയ നിർമല, പ്രേം നസീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ഭാർഗവി നിലയം.

അഭിനേതാക്കളായ ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നീലവെളിച്ചതിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം, ‘നീലവെളിച്ചം’ റിലീസ് മുൻപ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് വീണ്ടും നീളുകയായിരുന്നു.

Read Also: ‘ഒരു മുത്തം കൊടുത്തിട്ട് പോടാ..’- കുട്ടി ആരാധകനെ ചേർത്ത് നിർത്തി മക്കൾ സെൽവൻ

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ബിജിബാലും റെക്‌സ് വിജയനും ചിത്രത്തിന് സംഗീതമൊരുക്കും. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും, എന്നാൽ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

Story highlights- neelavelicham trailer