മാഞ്ചസ്റ്ററിൽ 42.5 കിലോമീറ്റർ മാരത്തണിൽ സാരിയിൽ ഓടി ഒഡിയ വനിത; ശ്രദ്ധനേടി ചിത്രങ്ങൾ
യുകെ താമസമാക്കിയ ഒഡിയ വനിത ഞായറാഴ്ച്ച മാഞ്ചസ്റ്ററിൽ സംബൽപുരി കൈത്തറി സാരി ധരിച്ച് 42.5 കിലോമീറ്റർ മാരത്തൺ ഓടി. 41 കാരിയായ മധുസ്മിത ജെന ദാസ് നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് മാരത്തൺ പൂർത്തിയാക്കിയത്. മനോഹരമായ ചുവന്ന സാരിയും ഓറഞ്ച് നിറത്തിലുള്ള ഷൂസും ധരിച്ചാണ് മാരത്തണിൽ എത്തിയത്. ഒരു ട്വിറ്റർ ഉപയോക്താവ് ആണ് പരിപാടിയിൽ നിന്നുള്ള ഈ ചിത്രം പങ്കിട്ടത്. ( Odia woman runs marathon in Manchester in a Sambalpuri saree )
”യുകെയിലെ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഒരു ഒഡിയ, യുകെയിലെ രണ്ടാമത്തെ വലിയ മാഞ്ചസ്റ്റർ മാരത്തൺ 2023 ഓടിയത് സമ്പൽപുരി സാരി ധരിച്ചാണ്! ശരിക്കും എന്തൊരു മഹത്തായ പ്രവൃത്തി. നൂറ്റാണ്ടുകളായി സഹവർത്തിത്വം പുലർത്തുന്ന ഗോത്രവർഗ, നാടോടി സമൂഹങ്ങളുടെ ശക്തമായ കൂട്ടായ്മയിൽ നിന്ന് ഉടലെടുത്ത സമ്പൽപൂരിന് സാംസ്കാരിക സ്വത്വമുണ്ട്. ഇതൊരു ദുഷ്കരമായ ഘട്ടമാണ്, നമുക്ക് സമാധാനവും ഐക്യവും നിലനിർത്താം,” ട്വീറ്റിൽ പറയുന്നു.
An Odia living in Manchester, UK ran the UK’s second largest Manchester Marathon 2023 wearing a Sambalpuri Saree !
— dD@$h (@dashman207) April 18, 2023
What a great gesture indeed 👏
Loved her spirit 👍#Sambalpur you have a distinct inclusive cultural identity that arises from the strong association of the… pic.twitter.com/zqsUtQcO4e
‘ഫ്രണ്ട്സ് ഓഫ് ഇന്ത്യ സോക് ഇന്റൽ യുകെ’യുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മാരത്തണിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചു. സ്ത്രീ സാരി ധരിച്ച് സുഖമായി ഓടുന്നത് വീഡിയോയിൽ കാണാം.“യുകെയിലെ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ മധുസ്മിത ജെന മനോഹരമായ സംബൽപുരി സാരിയിൽ മാഞ്ചസ്റ്റർ മാരത്തൺ 2023 ഓടുന്നു. അഭിമാനപൂർവ്വം തന്റെ ഇന്ത്യൻ പൈതൃകം പ്രദർശിപ്പിക്കുമ്പോൾ, ഏറ്റവും മികച്ച #ഇന്ത്യൻ വസ്ത്രധാരണത്തെക്കുറിച്ചുള്ള ക്ഷണികമായ കാഴ്ചപ്പാടും അവർ ഇതിലൂടെ പങ്കുവെക്കുന്നു.” ട്വീറ്റിൽ പറയുന്നു.
ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. നിരവധി പേരാണ് അഭിനന്ദനങ്ങളും ആശംസകളുമായി രംഗത്തെത്തി.
Story Highlights: UK-based Odia woman runs 42.5 km marathon in Manchester in a Sambalpuri saree