കടൽ തീരങ്ങൾ മനോഹരമാക്കി പിങ്ക് മണൽത്തരികൾ; കാഴ്ചവിസ്മയം ഒരുക്കി പിങ്ക് സാൻഡ് ബീച്ചുകൾ
കറുപ്പും വെള്ളയും മണൽത്തരികൾ നിറഞ്ഞ കടൽത്തീരങ്ങൾ നാമേവർക്കും സുപരിചിതമാകും. അതൊരു സാധാരണ കാഴ്ചയാണ് . എന്നാൽ പിങ്ക് നിറത്തിൽ ഏവരെയും ആകർഷിക്കും വിധം മനോഹരമായ പിങ്ക് സാൻഡ് ബീച്ചുകളെക്കുറിച്ചു കേട്ടിട്ടുണ്ടോ. എന്നാൽ ഇത് യാഥാർഥ്യമാണ്. അപൂർവമായാണെങ്കിലും 17 ൽ പരം പിങ്ക് സാൻഡ് ബീച്ചുകൾ ലോകത്തുണ്ട്. ഗ്രീസും ഇന്തോനേഷ്യയും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇവ കാണാൻ സാധിക്കും.
അടുത്തുള്ള പവിഴപ്പുറ്റുകളിൽ വസിക്കുന്ന ഫോർമിനിഫെറ (ചുവപ്പും പിങ്കും നിറത്തിലുള്ള ഷെല്ലുകളുള്ള ചെറിയ കടൽ ജീവികൾ ) ഉപേക്ഷിച്ച ആയിരക്കണക്കിന് പവിഴക്കഷ്ണങ്ങൾ ,ഷെല്ലുകൾ ,കാൽസ്യം കാർബണേറ്റ് അടങ്ങിയ വസ്തുക്കൾ എന്നിവയാണ് പിങ്ക് സാൻഡ് ബീച്ചിലെ നിറമുള്ള മണൽത്തരികൾക്ക് കാരണം. ഈ ബീച്ചുകൾ തീർത്തും സുരക്ഷിതമാണ്. ഇവിടുത്തെ ജലവും മണലും ഒരുവിധത്തിലും സഞ്ചാരികൾക്കു ദോഷം ചെയ്യുന്നില്ല.
Read Also: ലോക ജലദിനത്തിൽ യമുന നദിയെ മാലിന്യമുക്തമാക്കാൻ ആഗ്ര നിവാസികൾ
യാത്രകളെയും ബീച്ചുകളെയും ഇഷ്ടപ്പെടുന്നവരുടെ ബക്കറ്റ് ലിസ്റ്റിൽ തീർച്ചയായും ഉണ്ടാവേണ്ട ഒന്ന് തന്നെയാണ് പിങ്ക് സാൻഡ് ബീച്ചുകൾ. ഇൻസ്റ്റാഗ്രാം ഫിൽറ്ററുകളുടെ സഹായമില്ലാതെ തന്നെ മനംമയക്കുന്ന സെൽഫികളും ഫോട്ടോകളും ഈ ബീച്ചുകൾ യാത്രക്കാർക്ക് സമ്മാനിക്കും. അതിനുമപ്പുറം ഓർമയിൽ എന്നും സൂക്ഷിക്കുവാൻ നിറമുള്ള ഒരു ഓർമയായി ഇവിടുത്തെ അനുഭവം മാറുമെന്നത് തീർച്ചയാണ് .
Story highlights- pink sand beach