‘പൊന്നിയിൻ സെൽവൻ 2 കേരള ലോഞ്ച്’; താരമാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി…

April 20, 2023
ponniyin selvan 2 kerala launch

ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാൽകീസും ചേർന്ന് ശ്രീ ഗോകുലം മൂവീസ് കേരളത്തിന്റെ തിയേറ്ററുകളിൽ എത്തിക്കുന്ന ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ 2′ ന്റെ താരങ്ങളും അണിയറ പ്രവർത്തകരും ഒന്നിക്കുന്ന PS 2 കേരള ലോഞ്ച് മെഗാ ഇവന്റ് ഇന്ന് വൈകുന്നേരം 6 മണി മുതൽ കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. സംവിധായകൻ മണി രത്നത്തിനൊപ്പം വിക്രം, കാർത്തി, തൃഷ, ജയം രവി, ജയറാം ഒപ്പം ടോവിനോ തോമസ്, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാളത്തിന്റെ പ്രമുഖ താരങ്ങളും എത്തുന്നു. പ്രവേശനം സൗജന്യമാണ്.

ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ‘പൊന്നിയിൻ സെൽവൻ.’ ചരിത്ര വിജയമാണ് മണി രത്നത്തിന്റെ ചിത്രം നേടിയത്. റീലീസ് ചെയ്‌ത്‌ വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം സ്വന്തമാക്കി. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ പോലെ മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് ഒടിടിയിലും റിലീസ് ചെയ്‌തിരുന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേ സമയം ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

വമ്പൻ താരനിര അണിനിരന്നിരിക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഗാനത്തിന്റെ ലിറിക്കൽ വിഡിയോകളും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു.

Story highlights- ponniyin selvan 2 kerala launch