ചോളന്മാർക്കിടയിലെ മലയാളിക്കുട്ടി- വിഡിയോ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

April 24, 2023

മണിരത്‌നത്തിന്റെ ഇതിഹാസ സിനിമയായ ‘പൊന്നിയിൻ സെൽവൻ 2’ റിലീസിന് തയായറെടുക്കുകയാണ്. മികച്ച പ്രൊമോഷനാണ് ഓരോ സംസ്ഥാനത്തുമായി ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.  കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്ററായ പൊന്നിയിൻ സെൽവൻ 1 ന്റെ തുടർച്ചയാണ് ഇത്. കൂടാതെ ചോള സാമ്രാജ്യത്തിന്റെ ഇതിഹാസ ഭരണാധികാരി രാജ രാജ ഒന്നാമന്റെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രൊമോഷൻ ഷൂട്ടിനിടയിലെ നിമിഷം പങ്കുവയ്ക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

‘ചോളന്മാർക്കിടയിലെ മലയാളിക്കുട്ടി’ എന്ന ക്യാപ്ഷനൊപ്പമാണ് നടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കേരള സാരിയിലാണ് ഐശ്വര്യ ലക്ഷ്മി പ്രൊമോഷനിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു ‘പൊന്നിയിൻ സെൽവൻ.’ ചരിത്ര വിജയമാണ് മണി രത്നത്തിന്റെ ചിത്രം നേടിയത്. റീലീസ് ചെയ്‌ത്‌ വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ പോലെ മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് ഒടിടിയിൽ റിലീസ് ചെയ്‌തപ്പോഴും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

 ഏപ്രിൽ 28 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതേ സമയം ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

Story highlights- ponniyin selvan movie promotion video by aiswarya lakshmi