ഞാൻ സ്ഥിരതയെ വിലമതിക്കുന്നതിന്റെ ഏകകാരണം ഈ പെൺകുട്ടിയാണ്- ഹൃദ്യമായ കുറിപ്പുമായി പൃഥ്വിരാജ്

April 25, 2023

സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും. ഇരുവരുടേയും വിശേഷങ്ങള്‍ പലപ്പോഴും സൈബര്‍ലോകത്ത് വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഇരുവരുടെയും വിവാഹ വാർഷിക കുറിപ്പ്. സുപ്രിയയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വളരെ ഹൃദ്യമായ കുറിപ്പാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.

‘സ്ഥിരതയെ ഭയക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ഇന്ന് ഞാൻ ജീവിതത്തിൽ സ്ഥിരതയുള്ളവരെ വിലമതിക്കുന്നതിന്റെ ഏക കാരണം ഞാൻ ചേർത്തുപിടിച്ചിരിക്കുന്ന ഈ പെൺകുട്ടിആണ്! ഹാപ്പി വാർഷികം സപ്സ്! ഭാര്യ, ഉറ്റസുഹൃത്ത്, യാത്രാ പങ്കാളി, വിശ്വസ്ത, എന്റെ കുട്ടിയുടെ അമ്മ, കൂടാതെ മറ്റ് ഒരു ദശലക്ഷം കാര്യങ്ങൾ! എന്നേക്കും ഒരുമിച്ച് പഠിക്കാം കണ്ടെത്താം!’- പൃഥ്വിരാജ് കുറിക്കുന്നു.

പാലക്കാട് വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് 12 വർഷങ്ങൾക്ക് മുൻപ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതും. 2011 ലാണ് ഇരുവരും വിവാഹിതരായത്. മാധ്യമപ്രവർത്തകയായ സുപ്രിയ, ഒരഭിമുഖത്തിനായി പൃഥ്വിരാജിനെ വിളിക്കുകയും സൗഹൃദത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു.

Read Also: ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; മുത്തശ്ശിയുടെ മുടി പല നിറത്തിൽ ഡൈ ചെയ്തു കൊച്ചുമകൾ

അതേസമയം, ഒന്നിലധികം തവണ കാലതാമസങ്ങൾ നേരിട്ടും നീണ്ട കാത്തിരിപ്പിനും ശേഷം, പൃഥ്വിരാജ് സുകുമാരൻ തന്റെ അഭിലാഷ പദ്ധതിയായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് കഴിഞ്ഞ ജൂലൈയിലാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുഴുവൻ വിദേശ ഷെഡ്യൂളും നാട്ടിലെ ഷെഡ്യൂളും അന്ന് അവസാനിച്ചിരുന്നു. ഇത്രയധികം തടസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച ചിത്രം അടുത്തകാലത്ത് മലയാളത്തിൽ വേറെയില്ല. ചിത്രം ഇപ്പോൾ റീലീസിന് ഒരുങ്ങുകയാണ്.

Story highlights- prithviraj and supriya celebrating 12 years of togetherness