ആകാശത്തിലൂടെ പറന്ന് നടന്ന റെബ; ശ്രദ്ധനേടി ചിത്രങ്ങൾ

സെലിബ്രിറ്റികളുടെയും സഞ്ചാരികളുടെയും ബക്കറ്റ്ലിസ്റ്റിലുള്ളതാണ് സ്കൈ ഡൈവിങ്. മിക്ക താരങ്ങളും സ്കൈഡൈവിംഗ് നടത്തിയതിന്റെ ചിത്രങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. ഇപ്പോൾ നടി റെബ മോണിക്ക ജോൺ ആകാശത്തിലൂടെ പറക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്.
ദുബായിലാണ് റെബ സ്കൈഡൈവിങ് നടത്തിയത്.
അനുഭവങ്ങൾ നിങ്ങളെ ജീവിതപാഠങ്ങൾ പഠിപ്പിക്കുമ്പോൾ എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താരം. യാത്രയുടെ നിരവധി ചിത്രങ്ങളും വിഡിയോയുമാണ് ആരാധകർക്കായി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നത്.
ബാലിയിൽ വെച്ചുള്ള യാത്രയുടെ നിമിഷങ്ങളും റെബ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ആദ്യ വിവാഹ വാർഷികം ബാലിയിൽ വെച്ചായിരുന്നു താരം ആഘോഷിച്ചിരുന്നത്. അതിമനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി പങ്കുവച്ചിട്ടുണ്ടായിരുന്നു.
Read More: ആശുപത്രിയിലായ അമ്മയുടെ ഫോട്ടോയ്ക്ക് ഉമ്മ നൽകി ഒരു കുഞ്ഞു മോൻ-ഹൃദ്യമായ വിഡിയോ
“ഇതുവരെയുള്ള എന്റെ മികച്ച ദിവസങ്ങൾക്ക് നന്ദി. ഒരുപാട് സന്തോഷമുണ്ട്. ഞാൻ ഒരിക്കലും ചിന്തിക്കാത്ത വിധത്തിൽ നീ എന്റെ ജീവിതം മികച്ചതാക്കുന്നു’ എന്നായിരുന്നു ചിത്രത്തിനൊപ്പം റെബ കുറിച്ചത്. ഇപ്പോൾ ദുബായിൽ നിന്നുള്ള സ്കൈഡൈവിങ്ങാണ് ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്.
സാഹസിക പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയമേറി വരുന്ന വിനോദമാണ് സ്കൈ ഡൈവിങ്. സ്കൈ ഡൈവിങ് ചെയ്യാനായി, ഇൻഡോർ, ഔട്ട്ഡോർ ഓപ്ഷനുകൾ ലഭ്യമാണ് ദുബായില്‍.
Story Highlights: Reba Monica John shares- skydive Pictures from Dubai