‘നീയെന്റെ വെളിച്ചവും സ്നേഹവും സന്തോഷവുമാണ്’; സഹോദരിക്ക് പിറന്നാൾ ആശംസിച്ച് സായ് പല്ലവി- വിഡിയോ

April 21, 2023

അഭിനയത്തെക്കാളേറെ നൃത്തത്തിലൂടെയാണ് സായ് പല്ലവി ആരാധകരെ സമ്പാദിച്ചത്. നൃത്ത റിയാലിറ്റി ഷോകളിൽ തിളങ്ങിയ സായ് പല്ലവിയെ സിനിമയിലേക്ക് എത്തിച്ചത് അൽഫോൺസ് പുത്രനായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് ചേക്കേറിയ സായ് പല്ലവിയുടെ നൃത്ത വൈഭവം അഭിനയിച്ച സിനിമകളിലെല്ലാം മുന്നിട്ടുനിന്നിരുന്നു. സായ് പല്ലവിക്ക് പിന്നാലെ സഹോദരി പൂജയും അഭിനയലോകത്തേക്ക് ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ, സഹോദരിക്ക് പിറന്നാൾ ആശംസയ്ക്കുകയാണ് സായ് പല്ലവി.

‘എന്റെ കുരങ്ങിക്ക് ജന്മദിനാശംസകൾ. ഒരു മികച്ച സഹോദരിയാകാനുള്ള ശ്രമത്തിൽ, നീ എന്നെ ഒരു മികച്ച മനുഷ്യനാക്കി. നിന്റെ എന്നെ വളരെയധികം കാര്യങ്ങൾ പഠിപ്പിക്കുന്നു,നന്ദി ചെല്ല..നീയെന്റെ വെളിച്ചവും സ്നേഹവും സന്തോഷവുമാണ്.. ഞാൻ നിന്നെ സ്നേഹിക്കുന്നു.’- സായ് പല്ലവി കുറിക്കുന്നു.

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ ദക്ഷിണേന്ത്യൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ്. സഹോദരിയുടെ ചുവടുകൾ പിന്തുടർന്ന് പൂജ കണ്ണൻ 2018ൽ ഒരു തമിഴ് ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറിയിരുന്നു.

ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് സായ് പല്ലവി സഹോദരിക്കൊപ്പം ഊട്ടിയിൽ എത്തിയിരുന്നു. ഊട്ടി, കോട്ടഗിരി എന്നിവടങ്ങളിലായിരുന്നു താരം തമാസിച്ചത്. യാത്രയുടെ ചിത്രങ്ങൾ നടി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അവധി കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ സായ് പല്ലവിയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. പൂജ കണ്ണനും വിഡിയോയിലുണ്ട്.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

അതേസമയം, സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ നായികയായ ചിത്രമാണ് ചിത്തിരൈ സെവ്വാനം. സിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ കണ്ണന് ഒപ്പം സമുദ്രക്കനി, റിമ കല്ലിങ്കൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. റിമ കല്ലിങ്കൽ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്.

Story highlights- sai pallavi wish sister happy birthday