ചൂടുകാലത്തെ ക്ഷീണമകറ്റാന്‍ ഏറ്റവും ബെസ്റ്റ് നാരങ്ങാവെള്ളം..
വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ചൂടും കൂടി. ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ചൂടുകാലം. ചൂടുകാലത്ത് പലരും വളരെ വേഗത്തില്‍ ക്ഷീണിക്കാറുണ്ട്. എന്നാല്‍ ക്ഷീണമകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത്.
ഉപ്പിട്ട നാരങ്ങാവെള്ളം വളരെ ലളിതമായി വീട്ടില്‍തന്നെ ഉണ്ടാക്കാവുന്നതാണ്. രുചിയിലും ഗുണത്തിലും കേമനാണ് ഉപ്പിട്ട നാരങ്ങാവെള്ളം. ചൂടുകാലമായതിനാല്‍ ശരീരത്തിലെ ജലാംശം വളരെ വേഗത്തില്‍ നഷ്ടമാകും. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. നിര്‍ജ്ജലീകരണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ ഉപ്പിട്ട നാരങ്ങാവെള്ളം സഹായിക്കുന്നു.
ചൂടുകാലത്ത് ശരീരം ധാരാളമായി വിയര്‍ക്കും വിയര്‍പ്പിലൂടെ സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടമാകും. അതുകൊണ്ടുതന്നെ ഉപ്പിലൂടെ വേണം ആവശ്യമായ ലവണങ്ങള്‍ ശരീരത്തിലെത്താന്‍. അതിനാല്‍ ഉപ്പിട്ട നാരാങ്ങാവെള്ളം ഏറെ ഗുണകരമാണ്. മനുഷ്യ ശരീരത്തില്‍ ഇത്തരം ലവണങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. നാഡികളുടെ ഉത്തേജനത്തിനും കോശങ്ങളുടെ രൂപവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതിലും സോഡിയം പ്രധാന പങ്കുവഹിക്കുന്നുണ്ട്.
Read Also: മാസ്ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
കൂടാതെ വൃക്കകളുടെയും മസിലുകളുടെയും പ്രവര്‍ത്തനത്തിനും സോഡിയം ആവശ്യമാണ്. ഉപ്പിട്ടു നാരങ്ങാവെള്ളം കിടിക്കുന്നതിലൂടെ സോഡിയത്തിന്റെ അളവ് ഒരു പരിധി വരെ ക്രമപ്പെടുത്താന്‍ സാധിക്കും. ചൂടുകാലമായതിനാല്‍ ധാരാളം വെള്ളം കുടിക്കണം. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കുന്നതാണ് നല്ലത്. നാരങ്ങാവെള്ളത്തിനു പുറമെ കഞ്ഞിവെള്ളത്തിലും ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ക്ഷീണത്തെ മറികടക്കാനും ഇത്തരത്തില്‍ നാരങ്ങാവെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കുടിക്കുന്നത് സഹായിക്കും.
Story highlights: Salted lime juice for summer season