ട്രെൻഡിനൊപ്പം- കീർത്തി സുരേഷിന്റെ ഹിറ്റ് ചുവടുകളുമായി സാന്ദ്ര തോമസ്

April 6, 2023

നടിയെന്ന നിലയിലും നിർമാതാവെന്ന നിലയിലും ശ്രദ്ധനേടിയ താരമാണ് സാന്ദ്ര തോമസ്. ആട് എന്ന ചിത്രത്തിലെ ‘ആടെവിടെ പാപ്പാനെ..’ എന്ന ഒറ്റ ഡയലോഗ് മതി മലയാളികൾക്ക് സാന്ദ്ര തോമസിനെ ഓർമ്മിക്കാൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും അകന്നുനില്കുന്നുവെങ്കിലും യുട്യൂബ് ചാനലും ഇൻസ്റ്റാഗ്രാം റീൽസുമൊക്കെയായി സജീവമാണ് നടി. [ sandra thomas dance video ]

ഇപ്പോഴിതാ, ദസറ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് സാന്ദ്ര തോമസ്. കീർത്തി സുരേഷാണ് ഈ ഗാനരംഗത്തിൽ നൃത്തം ചെയ്തിരിക്കുന്നത്. കീർത്തിയുടെ ചുവടുകൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഈ ചുവടുകളാണ് സാന്ദ്ര തോമസും പകർത്തുന്നത്. പരമ്പരാഗത വേഷവിധാനത്തിലാണ് സാന്ദ്ര ചുവടുവയ്ക്കുന്നത്.

അതേസമയം, സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ് സാന്ദ്ര തോമസിന്റെ മക്കളായ തങ്കക്കൊലുസ്. ഇരട്ടകുട്ടികളായ ഇവർ മണ്ണിലും ചെളിയിലും മഴയിലും ചെറുപ്പകാലം ആഘോഷമാക്കുകയാണ്. ഈ തലമുറയിലെ കുട്ടികൾക്ക് അന്യമാകുന്ന നന്മയെല്ലാം സാന്ദ്ര തോമസ് മക്കളിലേക്ക് പകർന്നു നൽകുകയാണ്. മക്കളെ പ്രകൃതിയോടിണക്കി വളർത്തുന്ന സാന്ദ്രയ്ക്ക് പ്രശംസയറിയിച്ച് ഒട്ടേറെ ആളുകളുമെത്തിയിരുന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

തങ്കക്കൊലുസെന്ന് വിളിപ്പേരുള്ള ഈ മിടുക്കികൾ, മറ്റു കുട്ടികൾക്ക് നഷ്ടമാകുന്ന ഒട്ടേറെ സൗഭാഗ്യങ്ങൾ സ്വന്തമാക്കിയവരാണ്. ഇന്നത്തെ ബാല്യം സ്മാർട്ട് ഫോണുകളിലേക്ക് ചേക്കേറുമ്പോൾ തങ്കക്കൊലുസുകൾ പാടത്തും പറമ്പിലും മഴയും മണ്ണുമറിഞ്ഞ് വളരുകയാണ്. കുട്ടികളെ ഇതുപോലെ വളർത്താൻ പ്രചോദനമായത് മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണെന്നും പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ് തനിക്ക് ആവശ്യമെന്നും മക്കളുടെ വീഡിയോ പങ്കുവെച്ച് സാന്ദ്ര തോമസ് കുറിച്ചിരുന്നു.

Story highlights- sandra thomas dance video