വിജയ്‌യുടെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ശില്പ ബാലയും ഭർത്താവും- വിഡിയോ

April 25, 2023

മലയാളികളുടെ പ്രിയനടിയാണ് ശില്പ ബാല. എന്നും തനിക്ക് ചുറ്റും സൗഹൃദത്തിന്റെ ഒരു വലയം കാത്തുസൂക്ഷിക്കാറുള്ള ശിൽപ സുഹൃത്തുക്കളുടെയൊപ്പം ചിലവഴിക്കാൻ സാധിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. സിനിമയ്ക്കുള്ളിൽ തന്നെ വലിയൊരു സൗഹൃദ കൂട്ടായ്മ നടിക്കുണ്ട്. അടുത്തിടെ നടി ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, സയനോര എന്നിവർക്കൊപ്പം ശില്പ നൃത്തം ചെയ്ത വിഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

ശിൽപയെ പോലെ തന്നെ ഭർത്താവ് വിഷ്ണുവും നർത്തകനാണ്. ഇപ്പോഴിതാ, ഇരുവരും ചേർന്നുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. വിജയ്‌യുടെ സൂപ്പര്ഹിറ്റ് ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്. വളരെ മനോഹരമാണ് ഇരുവരും ചേർന്നുള്ള പ്രകടനം. മുൻപും ഒന്നിച്ചുള്ള നൃത്തപ്രകടനത്തിലൂടെ ശിൽപ ബാലയും ഭർത്താവും ശ്രദ്ധകവർന്നിട്ടുണ്ട്.

ഭർത്താവ് വിഷ്ണു ഗോപാലും നർത്തകനാണ്. പ്രൊഫഷണൽ ജീവിതത്തിൽ ഓങ്കോളജി ഡിപ്പാർട്മെന്റിൽ ഡോക്ടറാണ് വിഷ്ണു. തിരക്കുകൾക്കിടയിലും ശില്പയ്ക്കൊപ്പം സമൂഹമാധ്യമങ്ങളിൽ വിഷ്ണു നൃത്തവുമായി എത്താറുണ്ട്. ബിഗിൽ ബിഗിൽ എന്ന ഗാനത്തിനാണ് മുൻപ് ഇവർ ചുവടുവെച്ചിരുന്നത്.

പൂക്കൾ പൂക്കും..’ എന്നുതുടങ്ങുന്ന ഗാനത്തിന് ശിൽപയും നടി മൃദുലയും അടുത്തിടെ ചുവടുവെച്ചിരുന്നു. അതുപോലെ ഒണക്കമുന്തിരി പറക്ക, പറക്ക എന്ന എന്ന ഗാനത്തിനും നടി ചുവടുവെച്ചു.

Read Also: ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; മുത്തശ്ശിയുടെ മുടി പല നിറത്തിൽ ഡൈ ചെയ്തു കൊച്ചുമകൾ

അഭിനേത്രി എന്നതിലുപരി സിനിമയിലെ സൗഹൃദങ്ങളിലൂടെയാണ് ശില്പ ബാല ശ്രദ്ധേയയായത്. സിനിമയിൽ ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല, ശില്പ ബാല എന്നിവർക്കിടയിലെ സൗഹൃദം പ്രസിദ്ധമാണ്. വിവാഹശേഷം ബാംഗ്ലൂർ സ്ഥിരതാമസമാക്കിയ ഭാവന ഇടവേളകളിൽ നാട്ടിലേക്ക് വരുമ്പോൾ ഇവർക്കൊപ്പം ഒത്തുചേരാറുണ്ട്. വിവാഹശേഷം യുട്യൂബ് ചാനലുമായി സജീവമാണ് ശില്പ ബാല. മകളുടെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.

Story highlights- shilpa bala dance video with husband