മകളുടെ പുതിയ തുടക്കത്തിന് ആശംസകളുമായി ഷാറൂഖ് ഖാൻ

April 14, 2023
Suhana Khan as brand ambassador of Maybelline cosmetics

കോസ്‌മെറ്റിക് രംഗത്ത് ഏറ്റവും ശക്തമായ ബ്രാൻഡുകളിൽ ഒന്നാണ് മേയ്ബലീൻ. മേയ്ബലീന്റെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി ചുവടുവെക്കുകയാണ് ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൾ സുഹാന ഖാൻ. മുംബൈയിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. സോയ അക്തറിന്റെ അടുത്ത ദ ആർച്ചീസിലൂടെയാണ് അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ( Suhana Khan as brand ambassador of Maybelline cosmetics )

ഈ പദവി ആദരവ് ലഭിച്ചതു പോലെ കണക്കാക്കുന്നുവെന്നും ഈ അവസരത്തിൽ വളരെയധികം സന്തോഷവും ആകാംക്ഷയുമുണ്ടെന്നും സുഹാന പ്രതികരിച്ചു. പരിപാടിക്കായി സുഹാന ചുവന്ന പവർ സ്യൂട്ടാണ് ധരിച്ചിരുന്നത്. ബാഡ്മിന്റൺ ചാംപ്യൻ പി.വി സിന്ധു, സൂപ്പർ മോഡൽ എക്ഷ, ഗായിക അനന്യ ബിർല എന്നിവരാണ് മറ്റു ബ്രാൻഡ് അംബാസഡർമാർ.

Read More: ആശുപത്രിയിലായ അമ്മയുടെ ഫോട്ടോയ്ക്ക് ഉമ്മ നൽകി ഒരു കുഞ്ഞു മോൻ-ഹൃദ്യമായ വിഡിയോ

സുഹാനയെ അഭിനന്ദിച്ചു മാതാപിതാക്കളായ ഗൗരി ഖാനും ഷാറുഖ് ഖാനും രംഗത്തെത്തി. ഇവന്റിൽ നിന്നുള്ള സുഹാനയുടെ വിഡിയോ ഷാറുഖ് ഖാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നന്നായി സംസാരിച്ച മകളെ അഭിനന്ദിച്ചായിരുന്നു അദ്ദേഹം വിഡിയോ പങ്കുവച്ചത്.

ന്യൂയോർക്കിൽ അഭിനയ പരിശീലനം പൂർത്തിയാക്കിയ സുഹാന ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഷാറുഖ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സുഹാനയുടെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നത്.

Story Highlights: Suhana Khan as brand ambassador of Maybelline cosmetics