താമസക്കാരെ ക്ഷണിച്ച് സ്വിറ്റ്സർലൻഡിലെ ഗ്രാമം; കുടുംബമായി ചേക്കേറാം, പകരം ലഭിക്കുന്നത് 50 ലക്ഷം രൂപ!
സ്വിറ്റ്സർലൻഡ് എന്ന സ്വപ്ന നാടിനോട് പ്രണയം തോന്നാത്തവർ ആരുമുണ്ടാകില്ല. മുത്തശ്ശി കഥകളിലും മാന്ത്രിക സിനിമകളിലും കെട്ടും കണ്ടുമറിഞ്ഞ മനോഹാരിതയാണ് സ്വിറ്റ്സർലൻഡിന്റെ പ്രത്യേകത. സ്വിറ്റ്സർലൻഡിലെയൊരു ഗ്രാമത്തിലേക്ക് ഇങ്ങോട്ട് പണം തന്ന് താമസിക്കാൻ പോകാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? എന്നാൽ സത്യമാണ്.സ്വിറ്റ്സർലൻഡിലെ ഒരു ഗ്രാമത്തിലേക്കാണ് താമസക്കാരെ ക്ഷണിക്കുന്നത്.
സ്വിസ് കന്റോണായ വലൈസിൽ സ്ഥിതി ചെയ്യുന്ന അൽബിനൻ എന്ന മനോഹരമായ ഗ്രാമത്തിലേക്കാണ് ആളുകളെ താമസത്തിനായി ക്ഷണിക്കുന്നത്. മനോഹര പർവതത്തിന്റെ താഴ്വരയിലെ ഗ്രാമത്തിലേക്ക് കുടിയേറാനുള്ള അപൂർവ അവസരമാണ് കുടുംബങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4,265 അടി ഉയരത്തിലുള്ള ഈ ഗ്രാമം മഞ്ഞുമൂടിയ മലനിരകളുടെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.
പക്ഷെ, കൂടുതൽ ആളുകൾ ഈ ഗ്രാമപ്രദേശങ്ങളിൽ നിന്ന് അയൽ നഗരങ്ങളിലേക്ക് മാറുന്നതിനാൽ, ഈ ചെറിയ ഗ്രാമം ജനവാസമില്ലാത്ത ശൂന്യമാകുമെന്ന അവസ്ഥയിലാണ്. ഈ പ്രവണത തടയുന്നതിനായി ആൽബിനനിലേക്ക് താമസം മാറ്റാൻ കുടുംബങ്ങൾക്ക് £50,000 (50 ലക്ഷം) നൽകാനുള്ള ഒരു പരിപാടി 2018-ൽ ഗ്രാമം ആരംഭിച്ചു.
നാല് പേരടങ്ങുന്ന കുടുംബങ്ങൾക്ക് ഓരോ കുട്ടിക്കും 10,000 സ്വിസ് ഫ്രാങ്ക് ( 9 ലക്ഷം) അധികമായി ലഭിക്കും.കൂടാതെ മുതിർന്ന ഒരാൾക്ക് 25,000 സ്വിസ് ഫ്രാങ്ക് ( 22.5 ലക്ഷം) ലഭിക്കും. പെർമിറ്റ് സി റസിഡൻസുള്ള സ്വിസ് പൗരന്മാർക്കും യൂറോപ്യൻ യൂണിയൻ അല്ലെങ്കിൽ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിലെ പൗരന്മാർക്കും സ്വിറ്റ്സർലൻഡിൽ അഞ്ച് വർഷത്തെ താമസത്തിന് ശേഷം ഈ പെർമിറ്റിന് അപേക്ഷിക്കാം.
1) Albinen, Switzerland
— Tipsytalkshow (@Tipsytalkshow) March 2, 2023
Albinen, a small village in Switzerland, is facing depopulation with residents moving away in great numbers over the last few years.
They will pay a family of 4 $60,000 to live there. pic.twitter.com/7NCRYyABBJ
താമസിക്കാൻ ഏതാനും യോഗ്യതകൾ ഉണ്ടാകും. അപേക്ഷകർ 45 വയസ്സിന് താഴെയുള്ളവരും പ്രോഗ്രാമിലേക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് 200,000 സ്വിസ് ഫ്രാങ്ക് (1.8 കോടി) മൂല്യമുള്ള ഒരു ആൽബിനൻ ഹോമിൽ കുറഞ്ഞത് പത്ത് വർഷമെങ്കിലും താമസിക്കാൻ സമ്മതിക്കുകയും വേണം. പത്ത് വർഷത്തെ കാലാവധി കഴിയുന്നതിന് മുമ്പ് ആരെങ്കിലും പോയാൽ 50,000 പൗണ്ട് തിരിച്ചടയ്ക്കണം. സ്വിറ്റ്സർലൻഡിൽ താമസിക്കുന്നതിന്റെ ഗുണങ്ങൾ പക്ഷേ, ഈ നിയന്ത്രണങ്ങളെക്കാൾ മികച്ചതാണ്.
Read Also: ‘എല്ലാരും വിചാരിക്കും, ഗൾഫുകാരുടെ മക്കൾ ഭയങ്കര ലക്കിയാണെന്ന്..’- ചിരിവേദിയെ കണ്ണീരണിയിച്ച് ശ്രീവിദ്യ
ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൊന്നാണ് സ്വിറ്റ്സർലൻഡ് എന്ന രാജ്യത്തിന്റെ പ്രത്യേകത. മാത്രമല്ല, അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ നിരക്ക് താരതമ്യേന കുറവാണ്. ഇവിടെ വലിയ കെട്ടിട സമുച്ചയങ്ങളൊക്കെ പണിയുന്നതിനോട് ഗ്രാമം എതിരുമാണ്.
Story highlights- Swiss town is PAYING people 50 Lakh to move there