അമിത രക്തസമ്മർദ്ദം അനുഭവിക്കുന്നതിന്റെ ലക്ഷണങ്ങൾ അറിയാം
ജീവിതത്തിൽ പല സാഹചര്യങ്ങളിലൂടെയും ആരോഗ്യ പ്രശ്നങ്ങളിലൂടെയും കടന്നുപോകുന്നവരാണ് മനുഷ്യർ. ഒരിക്കലെങ്കിലും അമിതമായി രക്തസമ്മർദ്ദം അനുഭവിക്കാത്തവരുണ്ടാക്കില്ല. ജീവിത ശൈലിയും, മാനസിക ആരോഗ്യവും, ഭക്ഷണവുമെല്ലാം രക്തസമ്മർദ്ദത്തെ സ്വാധീനിക്കുന്നു. എന്നാൽ, പലരും രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ അവഗണിക്കുകയാണ് പതിവ്. പക്ഷേ കാലക്രമേണ ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ ഹൃദയം, വൃക്ക, തലച്ചോറ്, കണ്ണുകൾ എന്നിവയിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും.
സാധാരണ രക്തസമ്മർദ്ദത്തിന്റെ തോത് 120/80 ആണെങ്കിൽ നോർമലാണ്. എന്നാൽ, അത് 140/90ലേക്ക് എത്തുമ്പോൾ അപകടമാണ്. മിക്ക ആളുകളും ഉയർന്ന രക്തസമ്മർദ്ദത്തെ അവഗണിക്കുന്നു, പക്ഷേ കാലക്രമേണ ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ ഹൃദയം, വൃക്ക, തലച്ചോറ്, കണ്ണുകൾ എന്നിവയിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ ഒരു സമയത്ത് കൃത്യമായി ശ്രദ്ധിച്ചാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. ശരിയായ ഭക്ഷണക്രമം, വ്യായാമം, പുകവലി ഉപേക്ഷിക്കുക, മികച്ച ഉറക്കം ലഭ്യമാക്കുക, കാൽസ്യം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഈ സ്റ്റേജിൽ സമ്മർദ്ദം നിയന്ത്രിക്കാം.
ഉയർന്ന രക്തസമ്മർദ്ദത്തിന് സാധാരണയായി ലക്ഷണങ്ങളൊന്നുമില്ല. അതിനാലാണ് ഇതിനെ ‘സൈലന്റ് കില്ലർ’ എന്ന് വിളിക്കുന്നത്. എന്നിരുന്നാലും, എല്ലാവരിലും ഒരുപോലെ കാണപ്പെടുന്ന ചില പൊതുവായ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ ശ്രമിക്കാവുന്നതാണ്.
Read Also: ‘നിന്നെ ഞാൻ വളരെയധികം സ്നേഹിക്കുന്നു’; മകൾക്ക് പിറന്നാളാശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ
തലവേദന, മൂക്കിൽ നിന്നും രക്തം വരുക, തലകറക്കം, വിളറിയ മുഖം, ക്ഷീണം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഈ ലക്ഷണങ്ങളിൽ പലതും ഉണ്ടാകാമെങ്കിലും, രക്തസമ്മർദ്ദം സാധാരണ നിലയിലുള്ളവർക്കും ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദ നില പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
Story highlights- symptoms of high blood pressure