മുത്തശ്ശി കഥകളിൽ കണ്ട അത്ഭുത നാട്- വിസ്മയിപ്പിച്ച് ഐൽ ഓഫ് സ്കൈയും ഫെയറി പൂൾസും

April 27, 2023

ഡിസ്‌നി സിനിമകളിലെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളിൽ മനസ് കുളിരാത്തവർ ആരുമുണ്ടാകില്ല. ഭാവനയുടെ ചിറകിൽ ഒരിക്കലെങ്കിലും അങ്ങനെയുള്ള ഇടങ്ങളിലേക്ക് പറന്നവരാണ് നമ്മളിൽ പലരും. എന്നാൽ അങ്ങനെയുള്ള സ്ഥലങ്ങൾ യഥാർത്ഥത്തിൽ ഉണ്ടാകില്ല എന്ന് വിചാരിക്കുന്നവരുണ്ട്. നിങ്ങൾ ഐൽ ഓഫ് സ്കൈ സന്ദർശിക്കുമ്പോൾ ഈ ധാരണ തെറ്റായിരുന്നു എന്ന് മനസിലാകും.

കാരണം ഒരു ഫെയറി ലാൻഡിൽ എത്തിയ അനുഭൂതിയാണ് ഇവിടം സമ്മാനിക്കുക. പ്രകൃതിദൃശ്യങ്ങൾ കണ്ടാൽ ഒരു മുത്തശ്ശിക്കഥയിൽ എത്തിയതുപോലെ നിങ്ങൾക്ക് അനുഭവപ്പെടും. ഐൽ ഓഫ് സ്കൈയിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ് ഫെയറി പൂൾസ്. വജ്രങ്ങളും പോലെ തിളങ്ങുന്ന വെള്ളവും നിരവധി വെള്ളച്ചാട്ടങ്ങളും ഉള്ള മനോഹരമായ പ്രദേശമാണിത്.

ഐൽ ഓഫ് സ്കൈയിലെ ഗ്ലെൻബ്രിട്ടിൽ പ്രദേശത്തെ ചെറിയ പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് ഫെയറി പൂൾസ്. വെള്ളത്തിലെ ഉജ്ജ്വലമായ നീലയും പച്ചയും ഇതിന് മാന്ത്രിക രൂപം നൽകുന്നു. സൂര്യപ്രകാശമുള്ള ദിവസം, വെള്ളം സ്ഫടികം പോലെ വ്യക്തമാണ്. ആ സമയത്ത് പായൽ നിറഞ്ഞ അടിഭാഗം കാണാം.

സ്കോട്ട്ലൻഡിന്റെ മാന്ത്രികതയെല്ലാം നിറഞ്ഞിരിക്കുന്ന ഇടമാണ് ഇത്. ബ്ലാക്ക് കുയിലിൻസ് പർവതനിരകളുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ കാണാൻ കാൽനടയാത്രയാണ് അനുയോജ്യം. കുളങ്ങളുടെ കാഴ്ച ഒരു ഫാന്റസി നോവൽ പോലെ തോന്നും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിന്റെ വളർച്ചയോടെ, ഈ ഫെയറി പോൾസ് കൂടുതൽ ശ്രദ്ധേയമാകുകയാണ്. കൂടാതെ ഐൽ ഓഫ് സ്കൈ സന്ദർശന വേളയിൽ ഫെയറി പൂൾസ് കാണാൻ ആളുകൾ എത്താറുമുണ്ട്.

Read Also: ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അദ്ദേഹത്തെ എപ്പോഴും ആരാധിച്ചിരുന്നു- മാമുക്കോയയുടെ ഓർമ്മകളിൽ രേവതി

മിക്ക കാലാവസ്ഥയിലുംഇവിടേക്ക് നടന്നെത്താൻ അനുയോജ്യമാണ്, എന്നാൽ ശക്തമായ മഴ പെയ്താൽ നദീതീരങ്ങളിലൂടെയുള്ള യാത്ര ഒരു വെല്ലുവിളിയായി മാറിയേക്കാം.അതുകൊണ്ട് തെളിഞ്ഞ കാലാവസ്ഥയിലാണ് യാത്രയ്ക്ക് അനുയോജ്യം. ഒന്നോ രണ്ടോ അല്ല, എണ്ണിയാലൊടുങ്ങാത്തത്ര കുളങ്ങൾ ഇവിടെയുണ്ട്. ആ കാഴ്ചകൾ സമ്മാനിക്കുന്ന കൗതുകവും ചെറുതല്ല.

Story highlights- The Magical Fairy Pools in Isle of Skye, Scotland