സിംഹത്തിനെന്ത് മിന്നൽ മുരളി; അവധി ആഘോഷത്തിന്റെ വിഡിയോ പങ്കിട്ട് ടൊവിനോ

April 11, 2023
Tovino Thomas shares video

മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായ ടൊവിനോ തോമസ് ഇപ്പോൾ പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധനേടുന്നത്. ( Tovino Thomas shares video )

സിനിമാതിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബവുമൊത്ത് അവധി ആഘോഷിക്കുകയാണ് നടൻ ടൊവിനോ തോമസ്. ആഫ്രിക്കയിൽ ആണ് താരം അവധി ആഘോഷിക്കാൻ പോയത്. ആഫ്രിക്കയിലായിരുന്നു താരത്തിന്റെ ഇത്തവണത്തെ ഈസ്റ്റർ ആഘോഷവും. സോഷ്യൽ മീഡിയയിൽ സജീവമായ ടൊവിനോ യാത്രാചിത്രങ്ങളും വീഡിയോയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പിറകിലായി സിംഹം നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ‘സിങ്ക പെണ്ണെ’ എന്ന ഗാനവും പശ്ചാത്തലമായി നൽകിയിട്ടുണ്ട്. ‘സെൽഫി വിത്ത് സിംഹം’ എന്നാണ് വീഡിയോയ്ക്ക് അടികുറിപ്പോടെ ടൊവിനോ പങ്കിട്ട വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വളരെ പെട്ടെന്നാണ് വിഡിയോ വൈറലായത്. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് സംവിധായകൻ ആഷിഖ് അബു അതേ പേരിൽ സിനിമ ചെയ്യുന്നത്. ചിത്രത്തിന്റെ പശ്ചാത്തലവും 1960 കളാണ്.

Story highlights- Tovino Thomas shares video of lioness during his african trip