ചുവപ്പഴകിൽ തൃഷ- ചിത്രങ്ങൾ

April 21, 2023

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പൊന്നിയിൻ സെൽവൻ 2’ ന്റെ റിലീസിനായി ഒരുങ്ങുകയാണ് സിനിമാലോകം. ചരിത്രനോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന് വംശീയ ഭംഗിയിൽ എത്തിയാണ് താരങ്ങൾ വിസ്മയിപ്പിക്കുന്നത്. രാജകീയ സാരികൾ മുതൽ അനാർക്കലികളും മിനിമൽ കുർത്തകളും ഒക്കെയായി നടി തൃഷയാണ് എല്ലാ വേദികളിലും മനം കവരുന്നത്. ഇപ്പോഴിതാ, കേരളത്തിലെ പ്രൊമോഷൻ വേദിയിലും ചുവപ്പിൽ താരമായിരിക്കുകയാണ് നടി.

ചുവപ്പ് നിറത്തിലുള്ള ലഹങ്ങളായാണ് തൃഷ വേദിയിൽ അണിഞ്ഞത്. സിനിമാലോകത്തെ സംബന്ധിച്ച് പതിറ്റാണ്ടുകളോളം നായികയായി തുടരാൻ സാധിക്കുന്നവർ വിരളമാണ്. നയൻതാര, തൃഷ തുടങ്ങിയവർക്ക് മാത്രമാണ് അങ്ങനെയൊരു ഭാഗ്യം തമിഴ്‌സിനിമയിൽ ലഭിച്ചത്. പൊന്നിയിൻ സെൽവൻ സിനിമയിലും പ്രധാന വേഷത്തിലാണ് നടി എത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2.

Read also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

മണിരത്നം ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിച്ച പൊന്നിയിൻ സെൽവനിൽ വിക്രം, ജയം രവി, വിക്രം പ്രഭു, തൃഷ കൃഷ്ണൻ, മോഹൻ ബാബു, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ശിവ അനന്ത്. എ. റഹ്മാൻ സംഗീതം ഒരുക്കും. രവി വർമ്മനാണ് ഛായാഗ്രഹണം. അതേസമയം,  14 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ്‌യ്‌ക്കൊപ്പം എത്തുകയാണ് തൃഷ. നടി അഭിനയിക്കുന്നതിനാൽ പ്രഖ്യാപനത്തിന് ശേഷം സിനിമാ ആരാധകരും പ്രേക്ഷകരും സന്തോഷത്തിലായിരുന്നു. തൃഷയും വിജയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്.

Story highlights- trisha krishnan promotion photoshoot