‘മടിച്ചിരുന്നാൽ പറ്റില്ല..’ ഓഫീസിൽ പോകാൻ അമ്മയെ പ്രചോദിപ്പിക്കുന്ന രണ്ടു വയസുകാരൻ- ഹൃദ്യമായ കാഴ്ച

May 8, 2023

വാരാന്ത്യത്തിനു ശേഷം പൊതുവെ ജോലിക്ക് പോകാൻ എല്ലാവര്ക്കും അൽപ്പം മടിയുണ്ടാകും. അത്തരത്തിൽ മടിതോന്നിയ ഒരു അമ്മയെ മകൻ ഓഫീസിൽ പോകാൻ പ്രോത്സാഹിപ്പിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു രണ്ടുവയസുകാരനാണ് വിഡിയോയിൽ ഉള്ളത്.
യുവാൻഷ് ഭരദ്വാജ് എന്നപേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. 7 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ലഭിച്ചത്.

എല്ലാ ദിവസവും ഓഫീസിൽ പോകുന്നതിനെക്കുറിച്ച് വിഷമിക്കുന്ന അമ്മയെ ആശ്വസിപ്പിക്കുന്ന കൊച്ചുകുട്ടിയെ വിഡിയോയിൽ കാണാം. “ഞാൻ ഇന്ന് ഓഫീസിൽ പോകുന്നില്ല” എന്ന് അമ്മ പരിതപിക്കുന്നു. കൊച്ചുകുട്ടി പറയുന്നതിങ്ങനെ, ‘മിണ്ടാതെ ഓഫീസിൽ പോകാൻ നോക്ക്’. വളരെ രസകരമാണ് കുഞ്ഞിന്റെ സംസാരം.

കുസൃതി നിറഞ്ഞ കുരുന്നുകളുടെ വീഡിയോയും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. പാട്ടും നൃത്തവും കുറുമ്പ് നിറഞ്ഞ സംസാരവുമൊക്കയായി ദിവസേന ഒട്ടേറെ കുട്ടികളാണ് വൈറലായി മാറുന്നത്. 

Read Also: ചിത്രീകരണത്തിനിടെ അപകടം; നടൻ വിക്രമിന് വാരിയെല്ലിന് പരിക്ക്

അടുത്തിടെ സ്റ്റേജിൽ പാട്ടുപാടാനായി എത്തിയ രണ്ടു കുഞ്ഞുങ്ങളുടെ വിഡിയോയും ശ്രദ്ധനേടിയിരുന്നു. പാടാനായി എത്തിയപ്പോൾ പാട്ട് മറന്നുപോയി. എന്നാൽ, ഒട്ടു ശങ്കിക്കാതെ ഒപ്പം പാടാനെത്തിയ കുഞ്ഞനിയനോട് പറയുകയാണ്, ഈ മൈക്ക് ഒന്ന് പിടിക്ക്, ഉമ്മച്ചിയോട് പാട്ട് ഏതാണെന്നു ചോദിച്ചിട്ടുവരാം എന്ന്. രസകരമായ ഈ വിഡിയോയും ആളുകൾ ഏറ്റെടുത്തു.

Story highlights- 2-year-old boy motivating his mother to go to office