ലോകം മുഴുവനുമുള്ള മലയാളികളെ കോർത്തിണക്കി ട്വന്റിഫോർ കണക്റ്റ്; പര്യടനം ഇന്ന് കൊല്ലം ജില്ലയിൽ
ആഗോള മലയാളികളുടെ ബൃഹദ്ശൃംഖലയായ ട്വന്റിഫോര്‍ 24 കണക്ടിന്റെ പ്രചാരണ പരിപാടികള്‍ തുടരുന്നു. തലസ്ഥാന നഗരിയിൽ വിജയകരമായി പൂർത്തിയാക്കിയ പര്യടനം ഇന്ന് കൊല്ലം ജില്ലയിൽ തുടരുകയാണ്. കുണ്ടറയിൽ തുടക്കമിട്ട പര്യടനം, ഇനി കരുനാഗപ്പള്ളി സുനാമി സ്മൃതമണ്ഡപത്തിലും ഭരണിക്കാവിലുമായി നടക്കും. ഭരണിക്കാവിൽ നടക്കുന്ന ജനകീയ സദസിൽ 24 എക്സിക്യൂട്ടീവ് എഡിറ്റർ ഗോപീകൃഷ്ണൻ സംസാരിക്കും.
സമൂഹനന്മ ലക്ഷ്യമാക്കി ഫ്ളവേഴ്സ്, ട്വന്റിഫോര്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്കോട്ട് റോഡ് ഷോയ്ക്ക് എല്ലായിടങ്ങളിലും വന്‍സ്വീകരണമാണ് ലഭിക്കുന്നത്.
ലോക മലയാളികളെ ഒരേ കുടക്കീഴിൽ കൊണ്ടുവന്ന് സഹായം ആവശ്യമുള്ളവരേയും സഹായിക്കാൻ സന്മനസ്സുള്ളവരേയും ഒരു ശൃംഖലയിലണിനിരത്തി നിർധനർക്കും അശരണർക്കും കൈത്താങ്ങാവാൻ വേണ്ടിയുള്ള പദ്ധതിയാണ് കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്കോട്ട്”.
Read Also: പര്യടനം തുടർന്ന് ട്വന്റിഫോർ കണക്റ്റ്: താങ്ങാവാൻ കൈകോർത്ത് ട്വന്റിഫോർ
വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്ളവേഴ്സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്ന് തുടക്കം കുറിക്കുന്നത്.
Story highlights- 24 connect kollam district