ലോക ടെലിവിഷനിൽ പുതിയ ചരിത്രം; പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 28ന്

January 1, 2024

ലോക ടെലിവിഷനിൽ പുതിയ ചരിത്രം കുറിക്കാൻ ട്വന്റിഫോർ. പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 28ന് കൊച്ചിയിൽ നടക്കും. ട്വന്റിഫോറിലെ പ്രേക്ഷകരുടെ പ്രിയ അവതാരകർ പ്രേക്ഷകർക്കൊപ്പം ചേരും. കലാകാരന്മാരും അണിനിരക്കും. ഫ്ളവേഴ്സിലെ ജനപ്രിയ ഷോകളിലെ താരങ്ങളും പങ്കെടുക്കുന്നുണ്ട്. എല്ലാ ജില്ലയിൽ നിന്നുമുള്ള ആളുകൾക്കും ഈ സംഗമത്തിൽ പങ്കെടുക്കാം. ട്വന്റിഫോർ അവതാരകരുമായി സംവദിക്കാൻ അവസരവും ഉണ്ട്.

Read also: കലാമാമാങ്കത്തിനൊരുങ്ങി കൊല്ലം; സമാപന സമ്മേളനത്തില്‍ നടന്‍ മമ്മൂട്ടി വിശിഷ്ടാതിഥി

ലൈവായാണ് പ്രോഗ്രാം നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്ക് പേര് രെജിസ്റ്റർ ചെയ്യാം. അതിനായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. രാവിലെ എട്ടുമണിമുതൽ 11.00 മണിവരെ ഈ നമ്പറിൽ ബന്ധപ്പെടാം. അതോടൊപ്പം, 24 കണക്ടിന്റെ മെയിൽ ഐ ഡിയിലേക്ക് നിങ്ങൾക്ക് മെയിൽ വഴിയും അപേക്ഷ അയക്കാം. പങ്കെടുക്കാനായി ബന്ധപ്പെടുന്നവർക്ക് ക്ഷണക്കത്ത് ലഭിക്കുകയും ചെയ്യും.

Story highlights- The first state conference of Twentyfour audience is on 28th of this month