24 കണക്ട് റോഡ് ഷോ തൃശ്ശൂരിൽ രണ്ടാം ദിനം; ‘തിരിച്ചുകിട്ടുമോ ലൈഫ്’ വിഷയത്തിൽ വടക്കാഞ്ചേരിയിൽ ജനകീയ സംവാദം

May 26, 2023

സമൂഹത്തിൽ സഹായമാവശ്യമുള്ളവരെയും സഹായം നൽകാൻ മനസുള്ളവരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന 24 കണക്റ്റിൻറെ പ്രചാരണ ജാഥ പന്ത്രണ്ടാം ദിവസത്തിലേക്ക്. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ജാഥ തെക്കൻ കേരളത്തിലും മധ്യ കേരളത്തിന്റെ വിവിധ വേദികളിലും ആവേശം സൃഷ്ടിച്ചാണ് തൃശ്ശൂരിൽ പര്യടനം തുടരുന്നത്. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ജാഥ വിവിധ വേദികളിൽ ആവേശം സൃഷ്ടിച്ചാണ് പൂരങ്ങളുടെ നാട്ടിലേക്ക് ഇന്നലെ പ്രവേശിച്ചത്. 24 Connect Road Show at Thrissur

കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലും ചാവക്കാടും ആയിരുന്നു സ്വീകരണം. ഫ്ലവേഴ്സ് ടോപ്പ് സിങേഴ്സിലെയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പ്രകടനം കാണികളെ ഇളക്കിമറിച്ചു. സമ്മാനക്കൂപ്പൺ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും നടന്നു. കടലെടുക്കുന്ന തീരങ്ങൾ എന്ന വിഷയത്തിൽ 24ലെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം നയിച്ച ജനകീയ സദസ്സ് തീര മേഖലയുടെ പൊള്ളുന്ന അനുഭവങ്ങൾക്ക് നേർസാക്ഷ്യമായി. പട്ടയം ഉണ്ടായിട്ടും ഭൂമി കടലെടുത്തു പോയ നിരവധി പേരുടെ ദുരിത ജീവിതങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധക്ഷണിക്കുന്നതായി സംവാദം. തീരസംരക്ഷണത്തിനുള്ള ശാസ്ത്രീയ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ചർച്ചകളിൽ ഉയർന്നു.

Read also: രണ്ടുപേരും കൂടി എന്റെ മടിയിൽ ഇരുന്നാൽ കാലുണ്ടാകുവോ പിന്നെനിക്ക്?- മേധക്കുട്ടിയുടെ ചോദ്യം ന്യായമാണ്!

ഇന്ന് രാവിലെ കുന്നംകുളത്ത് തുടർന്ന് തൃശൂർ വടക്കാഞ്ചേരിയിലും 24 കണക്റ്റിന് സ്വീകരണം നൽകും ഫ്ലവേഴ്സ് ടോപ്പ് കലാകാരന്മാരുടെ പ്രകടനവും സമ്മാനക്കൂപ്പൺ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും പരിപാടിക്കിടെ ക്രമീകരിച്ചിട്ടുണ്ട്. സമാപന കേന്ദ്രമായ വടക്കാഞ്ചേരിയിൽ തിരിച്ചുകിട്ടുമോ ലൈഫ് എന്ന വിഷയത്തിൽ ജനകീയ സദസ്സും നടക്കും.

Story Highlights: 24 Connect Road Show at Thrissur