4 മില്യണ്‍ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ കരുത്തില്‍ ട്വന്റിഫോര്‍

May 31, 2023

ചുരുങ്ങിയ കാലത്തിനുള്ളില്‍ യൂട്യൂബില്‍ 40 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി ട്വന്റിഫോര്‍ ന്യൂസ്. ചാനല്‍ തുടങ്ങി നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഈ നേട്ടം ട്വന്റിഫോര്‍ സ്വന്തമാക്കിയിരിക്കുന്നത്.

യൂട്യൂബ് ലൈവ് കാഴ്ചക്കാരുടെ എണ്ണത്തില്‍ മറ്റ് മലയാളം വാര്‍ത്താ ചാനലുകളെ അപേക്ഷിച്ച് ട്വന്റിഫോര്‍ ബഹുദൂരം മുന്നിലാണ്. ഇലക്ഷന്‍ സ്‌പെഷ്യലിസ്റ്റായി മലയാളി പ്രേക്ഷകരുടെ മനസില്‍ അടയാളപ്പെട്ടുകഴിഞ്ഞ ട്വന്റിഫോറിനെയാണ് ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയാനായി ആശ്രയിക്കാറുള്ളത്.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

കേരളവും രാജ്യവും ലോകവും ഈ അടുത്ത കാലത്ത് ചര്‍ച്ച ചെയ്ത വിഷയങ്ങളൊക്കെ മലയാളികള്‍ ഒന്നാകെ പിന്തുടര്‍ന്നത് ട്വന്റിഫോറിലൂടെയാണ്. കര്‍ണാടക തെരഞ്ഞെടുപ്പ്. അരിക്കൊമ്പന്‍ ദൗത്യം, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് വോട്ടെണ്ണല്‍, മുതലായവയുടെ വിവരങ്ങള്‍ കേരളക്കരയില്‍ സജീവ ചര്‍ച്ചയാക്കിയത് ട്വന്റിഫോറാണെന്ന് ലൈവ് കാഴ്ചക്കാരുടെ വലിയ കുതിപ്പ് തെളിയിക്കുന്നു. ഈ സംഭവവികാസങ്ങള്‍ നടക്കുമ്പോഴെല്ലാം ട്വന്റിഫോറും മറ്റ് ചാനലുകളും തമ്മില്‍ ലൈവ് കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായത് വലിയ വ്യത്യാസമാണ്. ട്വന്റിഫോറിലെ ഗുഡ്‌മോണിങ് വിത്ത് ശ്രീകണ്ഠന്‍ നായര്‍, പൊതുജനം കഴുതയല്ല സാര്‍, എന്‍കൗണ്ടര്‍, ജനകീയ കോടതി മുതലായ പരിപാടികള്‍ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ആഗോള മലയാളിയുടെ ബൃഹദ് ശ്രംഖലയായ ട്വന്റിഫോര്‍ കണക്ട് എന്ന പുതിയ സംരംഭം ഒരുക്കി ട്വന്റിഫോര്‍ സഹായം ആവശ്യമുള്ളവരേയും സഹായിക്കാന്‍ മനസുള്ളവരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മാധ്യമവുമാകുകയാണ്.

Story highlights-24 news 4 Million subscribers