കുഞ്ഞനിയത്തിയ്ക്കായി പാട്ടുപാടി ഒരു കുഞ്ഞ് ചേച്ചിക്കുട്ടി- ക്യൂട്ട് വിഡിയോ

May 1, 2023

സഹോദരസ്നേഹം എന്നത് പലപ്പോഴും പ്രകടിപ്പിക്കാതെ പോകുന്ന ഒന്നാണ്. ചെറുപ്പത്തിൽ എത്ര അടുപ്പമുള്ള സഹോദരീസഹോദരന്മാരായാലും മുതിർന്നാൽ ആ അടുപ്പം നിലനിർത്തണമെന്നില്ല. എന്നാലും ഏതുസമയത്തും സഹോദരങ്ങൾക്ക് ഒരു പ്രശ്നമുണ്ടായാൽ മുതിർന്ന ആൾ ഒപ്പമുണ്ടാകുമെന്നതിൽ സംശയമില്ല. ഇപ്പോഴിതാ, അനിയത്തിക്കുട്ടിയെ പാട്ടുപാടി ഉറക്കുന്ന ഒരു കുഞ്ഞേച്ചിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

‘അടി ആത്തി..’ എന്ന തമിഴ്‌ഗാനമാണ് കുഞ്ഞനിയത്തിക്കായി ഒരു മിടുക്കി പാടുന്നത്. ചേച്ചിയുടെ മുഖത്തേക്ക് ഉറ്റുനോക്കി കിടന്നുകൊണ്ട് അനിയത്തിക്കുട്ടിയും പാട്ട് ആസ്വദിക്കുകയാണ്. അത്രയും മനോഹരമാണ് ഈ ഹൃദ്യനിമിഷം. ഇത്തരത്തിൽ സഹോദരസ്നേഹം വെളിവാക്കുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. ഏതാനും നാളുകൾക്ക് മുൻപ്, ഒരു ആൺകുട്ടി തന്റെ ഇളയ സഹോദരിയെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന വിഡിയോ ശ്രദ്ധനേടിയിരുന്നു.

സഹോദരിയെ ചുമലിലേറ്റി വളരെ ജാഗ്രതയോടെയാണ്‌ ഈ ആൺകുട്ടി റോഡ് മുറിച്ചുകടക്കുന്നത്. വളരെ ഹൃദ്യമാണ് ഈ കാഴ്ച. ട്വിറ്ററിലെ ഒരു പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 26 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു കൊച്ചുകുട്ടി തന്റെ സഹോദരിയെ പുറകിൽ കയറ്റി വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നു. ആൺകുട്ടീ ചെരുപ്പ് പോലും മാറ്റിവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

പലർക്കും സ്വന്തം കുട്ടിക്കാലത്തേക്കുള്ള ഓർമകളാണ് ഈ വിഡിയോ സമ്മാനിച്ചത്. അതേസമയം, അഞ്ച് പെങ്ങന്മാർക്ക് ശേഷം ഉണ്ടായ ഇരട്ട അനിയന്മാരെ കാണാൻ എത്തുന്ന കുഞ്ഞു ചേച്ചിമാരുടെ വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. സ്നേഹവും കൗതുകവും തുളുമ്പുന്ന ഈ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Story highlights- A sister singing for her younger one