‘ഭൂട്ടാൻ കാണേണ്ടത് മൂന്നു വിധത്തിലാണ്’- യാത്രാനുഭവം പങ്കുവെച്ച് ആൻഡ്രിയ
തെന്നിന്ത്യയിലെ ഹിറ്റ് നായികമാരിൽ ശ്രദ്ധേയയാണ് ആൻഡ്രിയ. അഭിനയവും പാട്ടും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം, നിരവധി ഭാഷകളിലും വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ ‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെയാണ് ആൻഡ്രിയ ശ്രദ്ധ നേടുന്നത്. വൈവിധ്യമാർന്ന വേഷങ്ങളോട് എന്നും ആവേശമുള്ള ആൻഡ്രിയ യാത്രകളെയും വളരെയധികം പ്രണയിക്കാറുണ്ട്. ഇപ്പോഴിതാ, നടിയുടെ ഭൂട്ടാൻ യാത്രയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ഭൂട്ടാൻ എന്ന മനോഹര ഭൂമികയെ വിവിധ തലങ്ങളായി കാണണം എന്നാണ് ആൻഡ്രിയ പറയുന്നത്. ആൻഡ്രിയയുടെ വാക്കുകൾ;
‘പാരോ തക്ത്സാംഗ് ..ആരോ എന്നോട് പറഞ്ഞു, ഭൂട്ടാൻ അറിയേണ്ടത് 3 ലെയറുകളിലൂടെയാണ്. ഈ ഹിമാലയൻ രാജ്യം വാഗ്ദാനം ചെയ്യുന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന ദൃശ്യാനുഭവമാണ് ആദ്യ പാളി! രണ്ടാമത്തേത് ശാരീരികാനുഭവമാണ്- ട്രക്കിംഗും ഹൈക്കിംഗും, ശുദ്ധവായു ശ്വസിക്കുന്നതും, ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതുമായ ഇടം!
Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ
മൂന്നാമത്തേത് ആത്മീയാനുഭവമാണ്- ബുദ്ധമതത്തിന്റെയും നിഗൂഢതയുടെയും നാടായ ഭൂട്ടാൻ, നിങ്ങൾ അത് അനുഭവിക്കാൻ അനുവദിച്ചാൽ നിങ്ങളുടെ ഹൃദയം തുറക്കും.വിശാലമാകും. പാരോ തക്ത്സാംഗ് മാന്ത്രികമാണ്, കാരണം അത് ഈ മൂന്നുകാര്യങ്ങളും ശെരിവെക്കുന്നു, എനിക്ക് ഈ അനുഭവം ലഭിച്ചതിൽ ഞാൻ എന്നേക്കും നന്ദിയുള്ളവളാണ്. ഭൂട്ടാന്റെ സൗന്ദര്യം കണ്ണുകൾക്ക് കാണാൻ കഴിയുന്നതിലും അപ്പുറമാണ്, അത് അവിടുത്തെ ജനങ്ങളുടെയും അവരുടെ മനോഹരമായ ഹൃദയങ്ങളുടെയും ദയയിലും അനുകമ്പയിലുമാണ്’.
Story highlights- andrea jeremiah about bhutan