‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് അതിഥിയായി എത്തിയപ്പോൾ..’- ചിത്രങ്ങൾ പങ്കുവെച്ച് അനൂപ് മേനോൻ

May 26, 2023

മലയാളത്തിന്റെ പ്രിയ താരമാണ് അനൂപ് മേനോൻ. സംവിധായകൻ, നിർമാതാവ്, അഭിനേതാവ്, രചയിതാവ് എന്നീ നിലകളിൽ എല്ലാം അദ്ദേഹം ശ്രദ്ധേയനായി. അടുത്തിടെ പത്മ എന്ന ചിത്രത്തിലൂടെയാണ് നിർമാതാവിന്റെ കുപ്പായം അണിഞ്ഞത്. ഇപ്പോഴിതാ, തന്റെ ദീർഘകാല സ്വപ്നം സഫലമായ സന്തോഷം പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ. പഠിക്കാനാഗ്രഹിച്ച സ്ഥാപനത്തിൽ അതിഥിയായി എത്തിയ സന്തോഷമാണ് അനൂപ് മേനോൻ പങ്കുവയ്ക്കുന്നത്.

‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് ഒടുവിൽ അതിഥിയായി എത്തുമ്പോൾ…പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ ‘- അനൂപ് മേനോൻ കുറിക്കുന്നു. ഇവിടെനിന്നുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നു. അതേസമയം, ആദ്യ നിർമ്മാണ സംരംഭമായി പത്മ എന്ന ചിത്രത്തിൽ അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. സുരഭി ലക്ഷ്മി ആയിരുന്നു നായിക.  അനൂപ് മേനോൻ സ്റ്റോറീസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. അതേസമയം, നിരവധി ചിത്രങ്ങളാണ് അനൂപ് മേനോൻ നായകനായും സംവിധായകനായും അണിയറയിൽ പുരോഗമിക്കുന്നത്.

അനൂപ് മേനോന്‍ ആദ്യമായി സംവിധായകനായ കിംഗ് ഫിഷ് അടുത്തിടെ റിലീസ് ചെയ്തിരുന്നു. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ഇ ചിത്രത്തിനുണ്ടായിരുന്നു. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീന്‍ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വര്‍മയെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്.

Read also: നിറവയറിൽ വെയ്റ്റ് ലിഫ്റ്റിങ് ചെയ്ത് വിദ്യ ഉണ്ണി- വിഡിയോ

അതേസമയം, ട്രിവാൻഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോൻ- വി.കെ പ്രകാശ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രത്തിൽ പ്രിയ വാര്യരാണ് നായിക. ചിത്രത്തിൽ അനൂപിന്റെ കഥാപാത്രത്തിന്റെ പേര് തമ്പിയെന്നും , പ്രിയയുടെ കഥാപാത്രത്തിന്റെ പേര് സാറ എന്നുമാണ്.

Story highlights- anoop menon about pune film institute