സൗന്ദര്യ സംരക്ഷണത്തിൽ നെല്ലിക്കയുടെ സ്ഥാനം ചെറുതല്ല

കാഴ്ചയിൽ ചെറുതാണെങ്കിലും നിരവധിയായ ആരോഗ്യ ഗുണങ്ങൾ ഉണ്ട് നെല്ലിക്കയ്ക്ക്. അതുകൊണ്ടുതന്നെയാണ് ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് നെല്ലിക്കയെക്കുറിച്ച് പൊതുവെ പറയുന്നത്. ആരോഗ്യ ഗുണങ്ങൾ മാത്രമല്ല സൗന്ദര്യഗുണങ്ങളും നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. സൗന്ദര്യ സംരക്ഷണത്തിൽ നെല്ലിക്കയ്ക്കുള്ള സ്ഥാനവും ചെറുതല്ല. നെല്ലിക്ക ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ മുഖത്തിനും മുടിയ്ക്കുമെല്ലാം അത് ഗുണം ചെയ്യും.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട് നെല്ലിക്കയിൽ. കൂടാതെ ഇരുമ്പ്, കാൽസ്യം എന്നിവയാലും സന്പന്നമാണ് നെല്ലിക്ക. ഈ ഘടകങ്ങളെല്ലാം ചർമസംരക്ഷണത്തിനും സഹായിക്കുന്നു. മുഖത്തെ കറുത്ത പാടുകൾ മാറ്റാനും നെല്ലിക്ക നല്ലതാണ്. നെല്ലിക്ക നീര് മുഖത്ത് പുരട്ടുന്നത് ചർമ്മ കാന്തിയേകാൻ സഹായിക്കുന്നു. സ്വാഭാവിക നിറം നിലനിർത്താനും നെല്ലിക്ക നീര് ഗുണം ചെയ്യും. വെയിലേൽക്കുമ്പോൾ മുഖത്തുണ്ടാകുന്ന കരിവാളിപ്പിനും ഉത്തമമായ പരിഹാരമാണ് നെല്ലിക്ക.
Read also: വീണ്ടും ബോളിവുഡിൽ താരമാകാൻ റോഷൻ മാത്യു; നായികയായി ജാൻവി കപൂർ
ദിവസേന ഒരു ഗ്ലാസ് നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ആഗോഗ്യത്തിന് നല്ലതാണ്. കൊടും ചൂടിൽ ക്ഷീണം അകറ്റാൻ അത്യുത്തമമാണ് നെല്ലിക്ക ജ്യൂസ്. കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും നെല്ലിക്ക ജ്യൂസ് സഹായകമാണ്. ദേഹത്തിനും ദാഹത്തിനും ഏറെ നല്ലതാണ് നെല്ലിക്ക ജ്യൂസ്.
നെല്ലിക്ക മുടിയുടെ വളർച്ചയേയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകൾ നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളർച്ചയെ സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ ആരോഗ്യസംരക്ഷണത്തിന് ഏറെ ഗുണകരമാണ്.
നെല്ലിക്കയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. നെല്ലിക്ക നീര് മുഖത്ത് തേക്കുന്നതിനേക്കാൾ ഗുണം ചെയ്യും ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത്. രക്തത്തിൽ ഹീമോഗ്ലോബിൻറെ അളവ് വർധിപ്പിക്കാനും നെല്ലിക്ക സഹായിക്കുന്നു. വിളർച്ചയുള്ളവർ ദിവസേന ഒരു നെല്ലിക്ക വീതം കഴിക്കുന്നത് ഏറെ ഗുണകരമാണ്.
Story highlights: Benefits of Gooseberry For Skin