വീണ്ടും ബോളിവുഡിൽ താരമാകാൻ റോഷൻ മാത്യു; നായികയായി ജാൻവി കപൂർ

May 11, 2023

ബോളിവുഡ് നടി ആലിയ ഭട്ട് ആദ്യമായി നിർമാണ രംഗത്തേക്ക് കടന്ന ചിത്രമായ ഡാർലിംഗ്‌സിലൂടെ ബോളിവുഡിലേക്ക് ചേക്കേറിയതാണ് മലയാളത്തിന്റെ മുഖമായി മാറിയ റോഷൻ മാത്യു. ഇപ്പോഴിതാ അടുത്ത ചിത്രത്തിലൂടെ വീണ്ടും സജീവമാകാൻ തയ്യാറെടുക്കുകയാണ് നടൻ. ഇത്തവണ റോഷന്റെ നായികയായി എത്തുന്നത് ജാൻവി കപൂറാണ്.

ചോക്കഡ് എന്ന ചിത്രത്തിലൂടെയാണ് നടൻ ബോളിവുഡിൽ എത്തിയത്. എങ്കിലും ശ്രദ്ധനേടിയത് ഡാർലിംഗ്സ് എന്ന സിനിമയിലൂടെയാണ്. ഉൽജ എന്ന ചിത്രമാണ് ഇനി അണിയറയിൽ ഒരുങ്ങുന്നത്. സുധാൻഷു സാരിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുണ്ട്.

സഹതാരങ്ങൾക്കൊപ്പം റോഷൻ നിൽക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥയായിട്ടാണ് ചിത്രത്തിൽ ജാൻവി കപൂർ വേഷമിടുന്നത്. മെയ് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ ഗുൽഷൻ ദേവയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജംഗ്‌ളീ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്.

Read Also: ഈ ബസ്സിലെ യാത്രക്കാർക്ക് ധീരതയ്ക്കുള്ള അവാർഡ് കൊടുത്തേ പറ്റു!- ശ്വാസമടക്കിയിരുന്ന് കാണേണ്ട കാഴ്ച..

അതേസമയം, റോഷൻ മാത്യു നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് നീലവെളിച്ചം. ഭാർഗവീനിലയം എന്ന ചിത്രത്തിന്റെ റീമേക്കാണ് നീലവെളിച്ചം. ചിത്രം മികച്ച അഭിപ്രായം നേടുകയാനും തിയേറ്ററുകളിൽ ചലനം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Story highlights- roshan mathew’s next with jahnvi kapoor