മക്കളൊരുക്കിയ സർപ്രൈസ്; ചിത്രങ്ങളും കുറിപ്പും പങ്കുവെച്ച് നടി ദീപ

May 17, 2023

ഒറ്റ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളെങ്കിലും ചില നടിമാരോട് പ്രത്യേക അടുപ്പം തോന്നാറുണ്ട്. വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷമായ ശേഷം ഇവരെ കുറിച്ച് യാതൊരു വിവരവുമുണ്ടാകാറില്ല. കുഞ്ചാക്കോ ബോബന്റെ നായികയായി ‘പ്രിയം’ സിനിമയിലൂടെ എത്തിയ ദീപ അങ്ങനെ ഒറ്റചിത്രത്തിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ്.

പിന്നീട് ദീപയെ കുറിച്ച് ആർക്കും അറിയില്ലായിരുന്നു. എന്നാൽ അടുത്തിടെ നടിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായി. മക്കളോടൊപ്പമുള്ള ചിത്രമായിരുന്നു ഇത്. പിന്നീട് മലയാളികൾ ദീപയുടെ ഇൻസ്റ്റാഗ്രാം പേജ് കണ്ടെത്തുകയും വിശേഷങ്ങൾ അറിയുകയും ചെയ്തു. ഇപ്പോഴിതാ, മാതൃദിനത്തിൽ ദീപയ്ക്കായി മകളൊരുക്കിയ സർപ്രൈസ് പങ്കുവയ്ക്കുകയാണ് നടി.

‘മാതൃദിനത്തിന് എന്തൊരു സർപ്രൈസാണ് ലഭിച്ചത്! ശ്രദ്ധ ( മാധവിയുടെ ചെറിയ സഹായവും രാജീവിന്റെ ഷോപ്പ് നടത്തിപ്പും) ബ്രയോഷ് ഫ്രഞ്ച് ടോസ്റ്റും വീട്ടിലുണ്ടാക്കിയ ലെമൺ സ്ലൈസും ഒരു മുഴുവൻ ചാർക്യുട്ടറി ബോർഡും പ്രഭാതഭക്ഷണത്തിനായി സമ്മാനിച്ചു! ബോർഡിലെ സലാമിയും ചീസും റോസാപ്പൂക്കളായും ക്രമീകരിച്ചു, അവൾ “അമ്മ” എന്ന് എഴുതാൻ പൂക്കളുടെയും ചീസിന്റെയും ആകൃതിയിൽ നാരങ്ങ കഷ്ണം പോലും മുറിച്ചു! അർദ്ധരാത്രി വരെയും പിന്നീട് അതിരാവിലെ വരെയും വളരെയധികം പരിശ്രമം. വളരെ നന്ദി എന്റെ ചക്കര വാവേ, ഞാൻ നിന്നെ അഭിനന്ദിക്കുന്നു! മാധവിയുടെ സമ്മാനങ്ങൾ ഡ്രോയിംഗുകൾ, ഒരു മഗ്ഗ്, അവൾ എന്നെയും അവളെയും വരച്ച ഒരു പ്ലേറ്റ്, ഒരു ഹാൻഡ് വാമർ എന്നിവയുൾപ്പെടെ ഒരു ബാഗ് നിറഞ്ഞതായിരുന്നു, അത് വളരെ സ്വാഗതാർഹമാണ്! എന്റെ ചെറിയ കുഞ്ഞിന് നന്ദി! ഒപ്പം S-നുള്ള എല്ലാ സഹായങ്ങൾക്കും സമ്മാനങ്ങൾക്കും പൂക്കൾക്കും R-ന് നന്ദി..’- ദീപ കുറിക്കുന്നു.

നർത്തകി കൂടിയായ ദീപ ടെലിവിഷൻ ചാനലുകളിൽ സജീവമായിരുന്നു. ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ച ദീപ പഠനത്തിനിടയിലാണ് ‘പ്രിയ’ത്തിൽ നായികയായത്. അഭിനയത്തിനിടയിലും പഠനത്തിൽ ശ്രദ്ധ പുലർത്തിയ ദീപ പഠന ശേഷം ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇവർ സിനിമ ലോകത്തേക്ക് എത്തിയില്ല.

Read Also: ഡോക്ടർ വന്ദനയുടെ കുടുംബത്തെ നേരിട്ടെത്തി കണ്ട് മമ്മൂട്ടി

സോഫ്റ്റ്‌വെയർ എൻജിനിയർ തന്നെയായ രാജീവ് നായരെ വിവാഹം ചെയ്ത് ഓസ്‌ട്രേലിയയിലെ മെൽബണിൽ സ്ഥിരതാമസമായിരിക്കുകയാണ് ദീപ. മക്കളായ ശ്രദ്ധയ്ക്കും മാധവിക്കും ഒപ്പമുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.

Story highlights- deepa nair shares mothers day surprises by daughters