‘ദൃശ്യം’ കൊറിയൻ ഭാഷയിലേക്ക്; മോഹൻലാലിൻറെ വേഷത്തിൽ ‘പാരസൈറ്റ്’ നടൻ
ചലച്ചിത്രലോകത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ചിത്രം ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടി. നാല് ഇന്ത്യന്‍ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ, ആധുനിക സിനിമയുടെ ഈറ്റില്ലമായ കൊറിയയിലേക്കും ചിത്രം റീമേക്കിന് ഒരുങ്ങുകയാണ്. കൊറിയൻ നിർമാണ കമ്പനിയായ ആന്തോളജി സ്റുഡിയോസും ഹിന്ദി നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോയും ചേർന്നാണ് നിർമിക്കുന്നത്.
ദൃശ്യത്തിന്റെ ആദ്യഭാഗത്തിന്റെ ഹിന്ദി റീമേക്ക് ചെയ്തത് പനോരമ സ്റ്റുഡിയോസ് ആയിരുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമ കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നത്. പാരസൈറ്റ് എന്ന സിനിമയിലെ നായകനായി എത്തിയ സോങ് കാങ് ഹൊ ആണ് ദൃശ്യം റീമേക്കിൽ മോഹൻലാലിൻറെ വേഷത്തിൽ എത്തുന്നത്. കിം ജീ വൂനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഒരു ചിത്രമാണ് ‘ദൃശ്യം.’ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം നേടിയ ഒരു ചിത്രം കൂടിയായിരുന്നു. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം എല്ലാ ഇന്‍ഡസ്ട്രികളിലും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
Read Also: ‘എട്ടു നാടൊത്തു കൂടും..’- ഗണപതി ചരിതം പാട്ടുമായി ചാൾസ് എന്റർപ്രൈസസ്
അത് കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ലോക്ക്ഡൗൺ സമയത്ത് വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പും ഉണ്ടായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ്-ആന്റണി പെരുമ്പാവൂർ ടീം ‘ദൃശ്യം 2’ എന്ന ചിത്രത്തിലൂടെ നൽകിയത്.
Story highlights- drishyam korean language remake announced