ദളപതി ലൊക്കേഷനുകളിൽ ശോഭനയുടെ ലുക്കിൽ എസ്തർ അനിൽ- ചിത്രങ്ങൾ

മലയാളസിനിമയിൽ എന്നും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന ചില ബാലതാരങ്ങൾ ഉണ്ട് . അത്തരത്തിൽ ചെയ്ത കഥാപാത്രങ്ങളിലൂടെയും തന്റെ അഭിനയ മികവുകൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് എസ്തർ അനിൽ. 2010 ൽ നല്ലവൻ എന്ന ആ ചിത്രത്തിലൂടെ ബാലതാരമായായിരുന്നു അരങ്ങേറ്റം . സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളറിയുവാനായി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്.
ഇപ്പോഴിതാ, പുതിയ ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധനേടുകയാണ് നടി. ദളപതി എന്ന ചിത്രത്തിൽ ശോഭനയുടെ ലുക്ക് അതെ ലൊക്കേഷനുകളിൽ പോയി റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് എസ്തർ അനിൽ. മനോഹരമായ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അടുത്തിടെ ഈസ്റ്റർ ദിനത്തിൽ എസ്തർ പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.വെള്ള നിറത്തിലുള്ള ബ്ലൗസിലും പച്ച സാരിയിലും അതി സുന്ദരിയാണ് എസ്തർ. “ഈസ്റ്ററിനു കുറച്ചു ശുദ്ധവായു ശ്വസിക്കുവാനായി വീട്ടിൽ പോയി. ഇപ്പോളിതാ തിരികെ കൊച്ചിയിലെത്തിയപ്പോൾ ഇവിടുത്തെ മലിനീകരണത്തെ കുറിച്ച് പരാതി പറയാതിരിക്കാൻ ആകുന്നില്ല” എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ
2013 ൽ പുറത്തിറങ്ങിയ ത്രില്ലർ ഡ്രാമ ചിത്രമായ ദൃശ്യം ഒന്നാം ഭാഗത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധനേടാൻ എസ്തറിനു കഴിഞ്ഞു. ദൃശ്യം ഒന്ന്,രണ്ട് ഭാഗങ്ങളിലെ അനുമോൾ ജോർജ് എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിക്കുകയായിരുന്നു ഈ കൊച്ചു മിടുക്കി. ഈ ചിത്രത്തിന്റെ തന്നെ തമിഴ് ,തെലുങ്ക് പതിപ്പുകളിലും വേഷമിട്ടത് എസ്തർ തന്നെയാണ്.
Story highlights- esther anil recreates shobhana’s look