‘അനുരാഗം’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഗുരുതരമായ പരിക്ക് പറ്റിയിട്ടും പൂർത്തിയാക്കി നിത്യഹരിത നായിക ഷീല

May 3, 2023

മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഇടം നേടിയ നടിയാണ് ഷീല. വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. 20 വർഷത്തോളം സജീവമായിരുന്ന സിനിമാലോകത്തുനിന്നും 17 വർഷത്തെ ഇടവേളയെടുത്താണ് ഷീല മാറിനിന്നത്.

ഇടവേളകളിൽ സിനിമയിലേക്ക് മടങ്ങിയെത്തുന്ന ഷീല ഇപ്പോഴിതാ, അനുരാഗം എന്ന ചിത്രത്തിലാണ് വേഷമിടുന്നത്. ചെയ്യുന്ന ജോലി വളരെ ആത്മാര്‍ത്ഥമായിപൂര്‍ത്തിയാക്കുക എന്നത് ഷീലയ്ക്ക് നിര്‍ബന്ധമുള്ള കാര്യമാണ് എന്നത് അവര്‍ക്കൊപ്പം ജോലി ചെയിതിട്ടുള്ള പഴയ തലമുറയിലെയും പുതിയ തലമുറയിലെയും സിനിമാപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നകാര്യമാണ്.

അത്തരത്തില്‍ ഒരനുഭവം ഷീല അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ അനുരാഗത്തിന്‍റെ ചിത്രികരണത്തിന് ഇടയിലും ഉണ്ടായി. ജോണി ആന്റണിയുമൊത്ത് സ്കൂട്ടറില്‍ പോകുന്ന ഒരു രംഗം ചിത്രികരിക്കുകയായിരുന്നു അപ്പോള്‍ ചെറുതായൊന്നു ബാലന്‍സ് തെറ്റി കല്ലില്‍ ചെന്നിടിച്ചു വീണു. അസഹനീയമായ വേദന ഉണ്ടായിരുന്നെങ്കിലും ചിത്രീകരണം തടസ്സപെടാതിരിക്കുവാനായി വലിയ കുഴപ്പമില്ലെന്ന് പറഞ്ഞു ചിത്രീകരണവുമായി സഹകരിച്ചു. ആ വീഴ്ച്ചയില്‍ ഗുരുതരമായ പരിക്ക് പറ്റിയെന്ന് ചെന്നൈയില്‍ ആശുപത്രിയില്‍ ചെന്ന് എം ആര്‍ ഐ സ്കാന്‍ ചെയ്തപ്പോഴാണ് മനസ്സിലാവുന്നത്. തുടര്‍ന്ന് ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രീയയും മൂന്ന് മാസം നീണ്ട വിശ്രമവും കഴിഞ്ഞാണ് പിന്നീട് നോര്‍മ്മല്‍ ലൈഫിലേക്ക് തിരികെയെത്തുന്നത്. അത്രയും ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ് അഭിനേത്രി എന്ന നിലയില്‍ ഷീല അന്നും ഇന്നും കാഴ്ചവെക്കുന്നതെന്നാണ് അവരുടെ ആരാധകരും സഹപ്രവര്‍ത്തകരും ഈ സംഭവം സാക്ഷ്യപ്പെടുത്തി പറയുന്നത്.

ഷീല കൂടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അനുരാഗം’ ഈ മാസം അഞ്ചിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ഷഹദ് നിലമ്പൂരാണ് ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെതായി പുറത്തുവന്ന പാട്ടുകളും ട്രെയിലറും ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ആയിരുന്നു. തമിഴില്‍ നിരവധി പ്രണയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ മുഴുനീള വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘അനുരാഗം’. നേരത്തെ ചിത്രത്തിന്‍റെതായി പുറത്തുവന്ന പാട്ടുകളും ടീസറും ട്രെന്റില്‍ ഇടം നേടിയിരുന്നു. നിരവധി ഹിറ്റ് ഷോട്ട് ഫിലിമുകൾക്കും ആൽബം സോങ്ങുകൾക്കും സംഗീതമൊരുക്കി പ്രശ്സതനായ ജോയൽ ജോൺസാണ് ഈ സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.അനുരാഗം സിനിമയുടെ രചന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസിന്റെതാണ്. ഗൗതംവാസുദേവ മേനോനും ഷീലയ്ക്കും പുറമേ ജോണി ആന്റണി,ദേവയാനി, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

Read Also: ട്രെൻഡിങ് ഗാനത്തിന് അമ്മയ്‌ക്കൊപ്പം ചുവടുവെച്ച് വൃദ്ധി വിശാൽ- വിഡിയോ

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ. സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് – മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.

Story highlights- evergreen actress sheela in anuragam movie