ട്രെൻഡിങ് ഗാനത്തിന് അമ്മയ്‌ക്കൊപ്പം ചുവടുവെച്ച് വൃദ്ധി വിശാൽ- വിഡിയോ

May 3, 2023

ബാലതാരം വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ സജീവ താരമാണ്. ഒരു വിവാഹ സത്കാരത്തിൽ കുറച്ച് ട്രെൻഡി നമ്പറുകളിൽ നൃത്തം ചെയ്താണ് ഈ അഞ്ച് വയസുകാരി ശ്രദ്ധനേടിയത്. ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനായി മാറിയ വൃദ്ധി ഒരു അഭിനേതാവുമാണ്.

സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിടുന്നുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ എന്ന ചിത്രത്തിൽ മകളുടെ വേഷത്തിൽ എത്തുന്നത് വൃദ്ധിയാണ്. നൃത്തവിഡിയോകളിലൂടെ ശ്രദ്ധനേടുന്ന വൃദ്ധി ഇപ്പോഴിതാ, ‘അമ്മ ഗായത്രിക്കൊപ്പം ചുവടുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

ഹിറ്റ് മറാത്തി ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്. നന്ദനം എന്ന സിനിമയിലെ ക്ലെമാക്‌സ് രംഗം അടുത്തിടെ വൃദ്ധി അനിയനൊപ്പം അവതരിപ്പിച്ചിരുന്നു.

നർത്തകരായ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വൃദ്ധി. രണ്ട് സിനിമകളിലും നിരവധി ടെലിവിഷൻ പരസ്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് ഈ കുഞ്ഞുമിടുക്കി.

Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

അതേസമയം, മുൻപ് സ്റ്റാർ മാജിക്കിൽ കുടുംബസമേതം വൃദ്ധി എത്തിയത് വൈറലായി മാറിയിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് വൃദ്ധിയുടെ അമ്മ ഗായത്രി ഒരു വേദിയിൽ സ്റ്റാർ മാജിക്കിലൂടെ നൃത്തം ചെയ്യുന്നത്. അത്രയും ആവേശത്തോടെയാണ് ഗായത്രി അന്ന് വേദിയിൽ ചുവടുവെച്ചത്.

Story highlights- vridhi vishal and gayathri dance