അപകടത്തിൽ ഒരുകൈ നഷ്ടമായി; തളരാതെ ഒറ്റക്കയ്യിൽ പാവ് ബജി തയ്യാറാക്കി വിറ്റ് ജീവിക്കുന്ന യുവാവ്- ഉള്ളുതൊട്ടൊരു കാഴ്ച
ജീവിതത്തിലെ ചെറിയ പരാജയങ്ങളിലും വീഴ്ചകളിലും പോലും തകർന്നു പോകുന്നവരാണ് അധികവും. എന്നാൽ, അതിൽ നിന്നും ഉയിർത്തെഴുന്നേറ്റ് വെല്ലുവിളികളെ അതിജീവിക്കുന്നവരാണ് താരങ്ങൾ. ഉള്ളുതൊടുന്ന കാഴ്ചയും അനുഭവവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
മുംബൈയിലെ മലാഡിലെ പാവ് ബജി സ്റ്റാളിൽ ജോലി ചെയ്യുന്ന ഒരാളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ഐഎഎസ് ഓഫീസർ സോണാൽ ഗോയൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ പ്രചോദനം പകരുന്ന ഒരു അനുഭവമാണ് പങ്കുവയ്ക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു നിർഭാഗ്യകരമായ അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ട വ്യക്തിയാണ് വിഡിയോയിൽ ഉള്ളത്. എന്നിട്ടും കഠിനാധ്വാനം ചെയ്യുന്നതിൽ നിന്നും അദ്ദേഹത്തിനെ ആ അപകടം പിന്തിരിപ്പിച്ചില്ല.
मेरी मुश्किलों से कह दो ,मेरा ख़ुदा बड़ा है …
— Sonal Goel IAS (@sonalgoelias) May 17, 2022
इनके साहस और जज़्बे को सलाम 🙏🏻
मितेश गुप्ता,जिन्होंने दुर्भाग्य से कुछ साल पहले एक दुर्घटना में अपना एक हाथ खो दिया था,लेकिन आज भी पूरे जोश के साथ मुंबई शहर के मलाड इलाके में पाव भाजी स्टॉल चलाते हैं!#StoriesOfInspiration
(VC:SM) pic.twitter.com/bDzXv7dDPT
മിതേഷ് ഗുപ്ത എന്ന വ്യക്തിയാണ് വിഡിയോയിൽ ഉള്ളത്.അദ്ദേഹം ഒരു കൈകൊണ്ട് വിദഗ്ധമായി ബജി ഉണ്ടാക്കുന്നതും പച്ചക്കറികൾ അരിയുന്നതും കാണാം. അയാൾ കത്തി കൈയ്യിൽ ഉറപ്പിച്ചു, മറ്റേ കൈയിൽ പിടിച്ച് പച്ചക്കറികൾ മുറിക്കുന്നു. മിതേഷിന്റെ അർപ്പണബോധവും ഉത്സാഹവും തീർച്ചയായും എല്ലാവരെയും ആകർഷിക്കുകയും ജീവിതത്തിൽ എപ്പോഴും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയും ചെയ്യും.
Read Also: “മനസ്സിൻ മടിയിലെ മാന്തളിരിൽ..”; മാതൃസ്നേഹം തുളുമ്പുന്ന വാണിയമ്മയുടെ അതിമനോഹരമായ ഗാനവുമായി അമൃതവർഷിണി
‘കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽ നിർഭാഗ്യവശാൽ കൈ നഷ്ടപ്പെട്ട മിതേഷ് ഗുപ്ത ഇപ്പോഴും മുംബൈയിലെ മലാഡിൽ പാവ് ബജി സ്റ്റാൾ നടത്തുന്നു’ – വിഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നു. ഓൺലൈനിൽ പങ്കുവെച്ച വിഡിയോക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജോലിയോടുള്ള കഠിനാധ്വാനിയായ മനുഷ്യന്റെ അർപ്പണബോധത്തെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു.’സല്യൂട്ട്… ശരിക്കും വളരെ പ്രചോദനവും ഹൃദയസ്പർശിയും’ – വിഡിയോയ്ക്ക്ക് ലഭിച്ച കമന്റുകളിൽ ഒന്നിങ്ങനെ.
Story highlights- inspiring story of specially-abled pav bhaji seller