സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തീരപ്രദേശത്തും മലയോര മേഖലയിലും ജാഗ്രതാ നിർദേശം.
Read Also: ട്രെൻഡിങ് ഗാനത്തിന് അമ്മയ്ക്കൊപ്പം ചുവടുവെച്ച് വൃദ്ധി വിശാൽ- വിഡിയോ
ശനിയാഴ്ച (മെയ് ആറ്)-യോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. മെയ് ഏഴിന് അത് ന്യൂനമർദ്ദമായും മെയ് എട്ടിന് തീവ്ര ന്യൂനമർദ്ദമായും മാറി, തുടർന്ന് വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Story highlights- kerala rain alert