‘മിഴിയഴക് നിറയും രാധ..’- രാധികമാർ കൃഷ്ണവേഷത്തിൽ പാടാനെത്തിയപ്പോൾ; വിഡിയോ

May 12, 2023

മലയാളികളുടെ ഇഷ്ടംകവർന്ന പ്രിയ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. സർഗപ്രതിഭകളായ ഒട്ടേറെ ഗായകരാണ് ഈ സീസണിൽ മാറ്റുരയ്ക്കുന്നത്. ഇപ്പോഴിതാ, പാട്ടിന്റെ പൂക്കളമൊരുക്കി എത്തിയിരിക്കുകയാണ് മൂന്നു മിടുക്കികൾ.

പാട്ടുവേദിയിലെ കുറുമ്പികളായ ധ്വനി, ഭാവയാമി, മേധിക എന്നിവരാണ് വിഡിയോയിലുള്ളത്. മൂവരുംചേർന്ന് ‘മിഴിയഴക് നിറയും രാധ..’ എന്ന ഗാനമാണ് ആലപിക്കുന്നത്. ഗായിക സുജാത മോഹൻ അതിഥിയായി എത്തിയ എപ്പിസോഡിലാണ് ഈ കുറുമ്പികൾ പാട്ടുപാടി വിസ്മയം തീർത്തത്. പാട്ടിനൊപ്പം കുറുമ്പുനിറഞ്ഞ സംസാരവും അകമ്പടിയായി ഉണ്ടായിരുന്നു.

Read Also: ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; മുത്തശ്ശിയുടെ മുടി പല നിറത്തിൽ ഡൈ ചെയ്തു കൊച്ചുമകൾ

അതേസമയം, മലയാളിപ്രേക്ഷകർക്ക് കുരുന്നുപാട്ടിന്റെ വിസ്മയലോകം തീർത്ത വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ഫ്ളവേഴ്‌സ് ഒന്നും രണ്ടും സീസണിലെ കുരുന്നുകളെ ഇതിനോടകം മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക അനുരാധ, ബിന്നി കൃഷ്ണകുമാർ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ആദ്യ സീസണിൽ സീതാലക്ഷ്മി എന്ന മിടുക്കിയാണ് ടോപ് സിംഗർ ട്രോഫി സ്വന്തമാക്കിയത്. രണ്ടാം സീസണിൽ ശ്രീനന്ദ് ആണ് വിജയിയായത്.

Story highlights- musical reality show top singer amazing performance