തൃപ്തിയായി; വെയ്റ്റ് ലിഫ്റ്റിങ് ചെയ്ത് കിളിപോയ ഭാവത്തിൽ നിഖില വിമൽ

മലയാളികളുടെ പ്രിയ നടിയാണ് നിഖില വിമൽ. ‘ഭാഗ്യദേവത’ എന്ന സിനിമയിൽ ജയറാമിന്റെ അനിയത്തി വേഷത്തിൽ എത്തിയ നിഖില ‘ലവ്24 *7’ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറുകയായിരുന്നു. സഹനടിയായി സിനിമയിൽ അരങ്ങേറിയ നിഖില ഇപ്പോൾ മലയാളത്തിലും തമിഴിലും മുൻനിര നായികയായി ഉയരുകയാണ്. ഇപ്പോഴിതാ, നിഖിലയുടെ വെയ്റ്റ് ലിഫ്റ്റിങ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.
വെയ്റ്റ് ലിഫ്റ്റ് ചെയ്തശേഷം അങ്കലാപ്പിൽ പോകുന്ന നിഖിലയുടെ രസകരമായ വിഡിയോ ആണ് ശ്രദ്ധനേടുന്നത്. ഒട്ടേറെ സിനിമകൾ നടിയെ തേടിയെത്തുന്നുണ്ട്. അതിനിടയിലും ആരാധകരുമായി തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാൻ നിഖില വിമൽ സമയം കണ്ടെത്താറുണ്ട്.ഏതു വേഷവും നന്നായി ഇണങ്ങുന്ന ചുരുക്കം നായികമാരിൽ ഒരാൾ കൂടിയാണ് നിഖില.
Read ALSO: അതിശയിപ്പിക്കുന്ന കാഴ്ചാനുഭവം; ഇവയാണ് ലോകത്തിലെ വിചിത്രമായ ചില കെട്ടിടങ്ങള്‍
അതേസമയം, താരം എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. അഭിനേതാക്കളായ നിവിൻ പോളി, വിനയ് ഫോർട്ട്, നിഖില വിമൽ, കൃഷ്ണ ശങ്കർ, കയാദു ലോഹർ, നമിത കൃഷ്ണമൂർത്തി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്. നിവിൻ പോളിയുടെ ‘താരം’ എന്ന സിനിമയുടെ തിരക്കഥ വിവേക് രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. ‘താരം’ സിനിമയുടെ കഥ സിനിമാ വ്യവസായത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഒരു സമ്പൂർണ്ണ എന്റർടെയ്നർ ആയിരിക്കുമെന്നും റിപ്പോർട്ടുണ്ട്.
Story highlights- nikhila vimal weight lifting video