ഉരുളക്കിഴങ്ങ് ജ്യൂസ്; ആരോഗ്യത്തിനും മുഖസൗന്ദര്യത്തിനും നല്ലത്

May 3, 2023

പലതരം ജ്യൂസുകളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഉരുളക്കിഴങ്ങ് ജ്യൂസ് എന്നത് പലര്‍ക്കും കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒന്നാണ്. എന്നാല്‍ ഉരുളക്കിഴങ്ങ് ജ്യൂസിനെ അത്ര നിസ്സാരമായി കാണേണ്ട. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ കേമന്‍ തന്നെയാണ് ഉരുളക്കിഴങ്ങ് ജ്യൂസും. നിരവധിയായ ഗുണങ്ങളുണ്ട് ഉരുളക്കിഴങ്ങ് ജ്യൂസിന്.

ഉരുളക്കിഴങ്ങ് ജ്യൂസ് അത്ര രുചികരമല്ല. പക്ഷെ ഗുണങ്ങള്‍ നിരവധിയുണ്ട്. ഉരുളക്കിഴങ്ങ് ജ്യൂസില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ജീവകം സിയുടെ കലവറയാണ് ഈ ജ്യൂസ്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി നല്ലതാണ്. ഉരുളക്കിഴങ്ങ് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ജീവകം സി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

അതുപോലെ ശരീരത്തിലെ വിഷാംശത്തെ ഒരു പരിധി വരെ നീക്കം ചെയ്യാനും ഉരുളക്കിഴങ്ങ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്. രണ്ടോ മൂന്നോ സ്പൂണ്‍ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നതും ആരോഗ്യകരമാണ്. ശരീരത്തെ അണുബാധയില്‍ നിന്നും സംരക്ഷിക്കാനും ഉരുളക്കിഴങ്ങ് ജ്യൂസിന് സാധിക്കും.

Read Also: ട്രെൻഡിങ് ഗാനത്തിന് അമ്മയ്‌ക്കൊപ്പം ചുവടുവെച്ച് വൃദ്ധി വിശാൽ- വിഡിയോ

ചെറിയ അളവില്‍ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിയ്ക്കുന്നത് ദഹനം സുഗമമാക്കുന്നതിനും സഹായിക്കുന്നു. ഉരുളക്കിഴങ്ങില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മലബന്ധം അകറ്റാനും ഉരുളക്കിഴങ്ങ് ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്.

മുഖ സന്ദര്യത്തിനും ഉരുളക്കിഴങ്ങ് ജ്യൂസ് നല്ലതാണ്. ഉരുളക്കിഴങ്ങിന്‍റെ നീരും തക്കാളി നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന് കൂടുതല്‍ തെളിച്ചം നല്‍കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ തൈരിനൊപ്പം ഉരുളക്കിഴങ്ങ് നീരും ചേര്‍ത്ത് പുരട്ടുന്നതും മുഖം തിളങ്ങാന്‍ സഹായിക്കും.

Story highlights- potato juice benefits