ലിഫ്റ്റിങ്ങൊക്കെ പുഷ്പം പോലെ; വിഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

May 7, 2023

നടനായും സംവിധായകനായും നിര്‍മാതാവായുമെല്ലാം വെള്ളിത്തിരയിലെ നിറ സാന്നിധ്യമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാന്‍. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിന്റെ ജിം വിഡിയോ. ലിഫ്റ്റിങ് അനായാസമായി ചെയ്യുന്ന പൃഥ്വിരാജിന്റെ വിഡിയോ നടൻ തന്നെയാണ് പങ്കുവെച്ചത്.

മുൻപും ജിം ലുക്കിലൂടെ താരം ശ്രദ്ധനേടിയിരുന്നു. ഫിറ്റ്നസ്സിൽ വളരെയധികം ശ്രദ്ധിക്കുന്ന താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. പതിവായി ജിമ്മിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.130 കിലോ ഭാരം അഞ്ചു തവണയായി ഉയർത്തുന്ന പൃഥ്വിരാജിന്റെ വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു.

അതേസമയം, സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും. ഇരുവരുടേയും വിശേഷങ്ങള്‍ പലപ്പോഴും സൈബര്‍ലോകത്ത് വാര്‍ത്തയാകാറുണ്ട്.

Read Also: ‘നിന്നെ ഞാൻ വളരെയധികം സ്നേഹിക്കുന്നു’; മകൾക്ക് പിറന്നാളാശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ

അതേസമയം, ഒന്നിലധികം തവണ കാലതാമസങ്ങൾ നേരിട്ടും നീണ്ട കാത്തിരിപ്പിനും ശേഷം, പൃഥ്വിരാജ് സുകുമാരൻ തന്റെ അഭിലാഷ പദ്ധതിയായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് കഴിഞ്ഞ ജൂലൈയിലാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുഴുവൻ വിദേശ ഷെഡ്യൂളും നാട്ടിലെ ഷെഡ്യൂളും അന്ന് അവസാനിച്ചിരുന്നു. ഇത്രയധികം തടസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച ചിത്രം അടുത്തകാലത്ത് മലയാളത്തിൽ വേറെയില്ല. ചിത്രം ഇപ്പോൾ റീലീസിന് ഒരുങ്ങുകയാണ്.

Story highlights- prithviraj’s lifting video