നിങ്ങൾ അമിതമായി മധുരം കഴിക്കുന്നുണ്ടോ എന്നറിയാം; ലക്ഷണങ്ങൾ

May 16, 2023

മധുരപ്രിയരല്ലാത്തവരായി ആരാണ് ഉള്ളത്? മധുരത്തിൽ നിയന്ത്രണം വയ്ക്കുന്നവർ അധികവും എന്തെങ്കിലും രോഗങ്ങളോ പാരമ്പര്യ രോഗങ്ങളെ ഭയന്ന് മുൻകരുതൽ എടുക്കുന്നവരോ ആണ്. ചുരുക്കം ചിലർ മാത്രമാണ് ആരോഗ്യത്തോടെയിരിക്കാൻ മധുരം ഭക്ഷണക്രമത്തിൽ നിന്നും നീക്കം ചെയ്യുന്നത്. എന്നാൽ, പലർക്കും തിരിച്ചറിയാനാകാത്ത അപകടങ്ങൾ മധുരത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. നിങ്ങൾ മധുരം കഴിക്കുന്നത് അമിതമാണോ എന്നറിയാൻ ചില സൂചനകൾ ശരീരംതന്നെ നൽകും. അതൊന്നു ശ്രദ്ധിച്ചാൽ മധുരത്തിന്റെ ഉപയോഗം നിയന്ത്രണ വിധേയമാക്കാൻ സാധിക്കും.

അമിതമായ ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുവെങ്കിൽ നിങ്ങളുടെ ഡയറ്റിൽ മധുരത്തിന്റെ അളവ് കൂടുതലായിരിക്കും. അത് കഴിക്കുന്ന ആഹാരത്തിനനുസരിച്ചിരിക്കും. സ്വാഭാവികമായും, ഈ ഭക്ഷണങ്ങൾ കാർബോഹൈഡ്രേറ്റ് വർദ്ധിപ്പിക്കുകയും നിങ്ങൾക്ക് ഊർജ്ജം നൽകുകയും ചെയ്യുന്നു. എന്നാൽ ഇത് താൽക്കാലികമാണ്. അതിനാൽ, നിങ്ങൾക്ക് മിക്കപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ അമിതമായി പഞ്ചസാര കഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.

മധുരപ്രിയം

എപ്പോഴും മധുരം കഴിക്കാൻ ഉള്ള പ്രവണത അമിതമായ മധുരപ്രിയത്തിന്റെ ലക്ഷണമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ളവർക്ക് പൊതുവെ ഇങ്ങനെ എപ്പോഴും മധുരംകഴിക്കാനുള്ള കൊതിയുണ്ടാകും.

തുടർച്ചയായുണ്ടാകുന്ന പനിയും ജലദോഷവും

മധുരത്തിന്റെ ഉപഭോഗം അമിതമാണെങ്കിൽ നിങ്ങൾക്ക് തുടർച്ചയായി പനിയും ജലദോഷവുമുണ്ടാകും. അമിതമായ മധുരത്തിന്റെ അളവ് പ്രതിരോധശേഷി കുറയ്ക്കുകയും വൈറസുകൾക്ക് എളുപ്പത്തിൽ രോഗങ്ങളുണ്ടാകാൻ സാധിക്കുകയും ചെയ്യും. ഇതിനാൽ, ഏതുരോഗാണുക്കൾക്കും നിങ്ങളെ പെട്ടെന്ന് കീഴ്പ്പെടുത്താൻ സാധിക്കും.

Read Also: ‘ഭൂട്ടാൻ കാണേണ്ടത് മൂന്നു വിധത്തിലാണ്’- യാത്രാനുഭവം പങ്കുവെച്ച് ആൻഡ്രിയ

രുചിമുകുളങ്ങളെ ബാധിക്കും

നിങ്ങൾ അമിതമായി പഞ്ചസാര കഴിച്ചാൽ, അത് പഞ്ചസാരയുടെ രുചിമുകുള സഹിഷ്ണുത വർദ്ധിപ്പിക്കുകയും നിങ്ങളുടെ ശരീരത്തിന് അത് കൂടുതൽ ആവശ്യമായി വരികയും ചെയ്യും. മധുരം കുറയ്ക്കുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. അളവ് കുറയ്ക്കും തോറും ശരീരവും രുചിമുകുളങ്ങളും ഇതുമായി പൊരുത്തപ്പെട്ടുതുടങ്ങും.

ശരീരഭാരം വർധിക്കുക, പാദത്തിലും ചർമത്തിലും പ്രശ്നങ്ങൾ ഉണ്ടാകുക, ആഹാരശേഷം മന്ദത അനുഭവപ്പെടുക എന്നിവയാണ് മറ്റുലക്ഷണങ്ങൾ.

Story highlights- signs youre eating too much sugar