‘ഇതാണെന്റെ നമ്പർ, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം’- ആരാധകനോട് മോഹൻലാൽ

May 25, 2023

മലയാളികളുടെ അഭിമാനമാണ് പ്രിയതാരം മോഹൻലാൽ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാൾ കൂടിയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും താരത്തിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. മോഹൻലാലിനെ പറ്റിയുള്ള വാർത്തകളൊക്കെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ, മോഹൻലാലിനെ എയർപോർട്ടിൽവെച്ച് കണ്ടുമുട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു ആരാധകൻ. ഈ ആരാധകൻ നിസാരക്കാരനല്ല, രാജ്യമെമ്പാടും ശ്രദ്ധേയനായ സ്റ്റാൻഡ് അപ് കൊമേഡിയനായ സക്കീർ ഖാൻ ആണ്. സിനിമകളെ പ്രണയിക്കുന്ന സക്കീർ ഖാൻ, ഛത്രപതി ശിവാജി മഹാരാജ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് മോഹൻലാലിനെ കണ്ട സന്തോഷമാണ് സക്കീർ ഖാൻ കുറിക്കുന്നത്. ഒരു സംഭാഷണ രൂപത്തിലാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവയ്ക്കുന്നത്.

മോഹൻലാൽ സാറിനെ കണ്ടു, ധന്യനായി എന്നാണ് അദ്ദേഹം കുറിക്കുന്നത്. വിമാനത്താവളത്തിൽവെച്ച് കണ്ടെന്നും കലാകാരനാണ് എന്ന് പരിചയപ്പെടുത്തുകയും ചെയ്തുവെന്ന് കുറിക്കുന്നു. നാഗ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സക്കീർ മോഹൻലാലിനെ കണ്ടത്. സ്റ്റാൻഡ് അപ്പ് കൊമേഡിയനാണ് എന്നുപറഞ്ഞപ്പോൾ കേരളത്തിൽ പരിപാടികൾ ചെയ്തിട്ടുണ്ടോ എന്ന് മോഹൻലാൽ ആരാഞ്ഞു. അപ്പോൾ അടുത്തയാഴ്ച്ച കോഴിയിൽ ഒരു പ്രോഗ്രാം ഉണ്ടെന്നും ഏതാണ് ഓഡിറ്റോറിയം എന്നറിയില്ലെന്നും എന്നാൽ, ഇന്ത്യയിലെ ഏറ്റവും പുതിയതും ഹൈടെക്കുമായ ഒന്നാണെന്നും സക്കീർ പറഞ്ഞു.

Read Also: അതിശയിപ്പിക്കുന്ന കാഴ്ചാനുഭവം; ഇവയാണ് ലോകത്തിലെ വിചിത്രമായ ചില കെട്ടിടങ്ങള്‍

മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ജെറ്റി പെർഫോമിംഗ് ആർട്സിലാണ് സക്കീർ വരുന്നത്. അക്കാര്യം മോഹൻലാൽ സംഭാഷണത്തിനിടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്തായാലും മോഹന്ലാലിനൊപ്പമായുള്ള ചിത്രത്തിനൊപ്പമാണ് സക്കീർ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Story highlights- stand up comedian zakir khan about mohanlal