“പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ സമയവും ക്ഷമയും ആവശ്യമാണ്”: ഷാരൂഖ് ഖാൻ

May 15, 2023

പഠാന്റെ വിജയത്തിന് ശേഷം, പ്രേക്ഷകരെ ഒരു മുഴുനീള ആക്ഷൻ ജേർണിക്കായി കൊണ്ടുപോകാൻ തയ്യാറെടുക്കുകയാണ് കിങ് ഖാൻ. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ ഈ വർഷത്തെ ഏറ്റവും വലിയ എന്റെർറ്റൈൻർ എന്നു പ്രേക്ഷകർ മുൻകൂറെഴുതിയിരിക്കുന്ന ജവാൻ സെപ്റ്റംബർ 7 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ റിലീസ് തീയതി അനൗൺസ് ചെയ്ത മുതൽ ട്വിറ്ററിൽ #AskSRK സെഗ്‌മെന്റിലൂടെ ആരാധകരുമായി സംവദിക്കുന്നുണ്ട് ഷാറൂഖ്‌ ഖാൻ. ജവാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി “പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ സമയവും ക്ഷമയും ആവശ്യമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.

Read also: ‘മിഴിയഴക് നിറയും രാധ..’- രാധികമാർ കൃഷ്ണവേഷത്തിൽ പാടാനെത്തിയപ്പോൾ; വിഡിയോ

ജവാനിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചപ്പോൾ, “തനിക്കിതു ഒരു പുതിയ തരം വേഷം ആണെന്നും, മാസ്സ് സിനിമ എന്നതിനേക്കാൾ ആറ്റ്ലിയും അദ്ദേഹത്തിന്റ മരണമാസ് ടീമും ആണ് തന്നെ ആവേശം കൊള്ളിക്കുന്നത്” എന്നും കിങ് ഖാൻ പറഞ്ഞു.

Story highlights- shahrukh khan interacts with his fans prior to jawan release