പല്ലുകളുടെ നിറവ്യത്യാസം മാറാൻ പ്രകൃതിദത്ത മാർഗങ്ങൾ

May 9, 2023

പല്ലുകൾ വെളുത്തിരിക്കാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ജീവിത ശൈലി കൊണ്ടും ചില പ്രത്യേക കരണങ്ങൾകൊണ്ടുമെല്ലാം പല്ലുകൾക്ക് വെണ്മ നഷ്ടമാകും. ഇപ്പോൾ വിപണിയിൽ പല്ലുകൾ വെളുപ്പിക്കുന്നതിനായി ധാരാളം കെമിക്കൽ ഉൽപന്നങ്ങൾ ലഭ്യമാണെങ്കിലും വീട്ടിൽ തന്നെ ചെയ്യവുന്ന പൊടിക്കൈകൾ ഉണ്ട്.

പ്രധാനമായും ദന്തരോഗവിദഗ്ദ്ധനുമായി കൂടിയാലോചിക്കുന്നതാണ് ആദ്യ പടി. പല്ലുകളുടെ ഘടനയും ആരോഗ്യവും നോക്കി ദന്ത വിദഗ്ധന് അനുയോജ്യമായവ തിരഞ്ഞെടുക്കാൻ സാധിക്കും. ആദ്യം നിങ്ങളുടെ പല്ലുകൾക്ക് എങ്ങനെയാണു നിറം മങ്ങുന്നതെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. പല്ലിന്റെ പരിക്കുകളും ജനിതക ഘടകങ്ങളും നിറവ്യത്യാസത്തിന് കാരണമാകാം, അത് പരിഹരിക്കാൻ പ്രയാസമാണ്. എന്നാൽ വെളുത്ത പല്ലുകളെ നിറംമാറ്റുന്ന നിരവധി ജീവിതശൈലി സ്വഭാവങ്ങളുണ്ട്.

പുകവലി, മദ്യപാനം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങൾ പതിവായി കുടിക്കുന്നത്, ദിവസേന പല്ലുതേക്കുന്നതിൽ വീഴ്ച സംഭവിക്കുക തുടങ്ങിയ കാര്യങ്ങൾ കൊണ്ടെല്ലാം പല്ലുകൾ മഞ്ഞ നിറമാകും. പല്ലുകൾ വെളുപ്പിക്കാൻ പ്രകൃതിദത്തമായ പല വീട്ടുവൈദ്യങ്ങളുമുണ്ട്. പല്ല് പതിവായി തേക്കുന്നതും ഭക്ഷണ അവശിഷ്ടങ്ങൾ അല്പം പോലും ഇല്ലാതെയിരിക്കുന്നതും പല്ലിലെ ടാർട്ടർ തടയാൻ സഹായിക്കും.

Read Also: ഫ്‌ളവേഴ്‌സ് കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ കെ. രാധാകൃഷ്ണപിള്ള അന്തരിച്ചു

പരമാവധി സ്ട്രോ വഴി വൈൻ, ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ കുടിച്ചാൽ പല്ലിൽ കറ വരില്ല. പല്ലിന്റെ ഇനാമലുമായി നേരിട്ട് ഈ പാനീയങ്ങൾ ഇടപഴകുന്നതിൽ നിന്ന് ഇത് തടയുന്നു. ബേക്കിംഗ് സോഡയാണ് മറ്റൊരു മാർഗം. പക്ഷെ വളരെയധികം ശ്രദ്ധിക്കണം. ബേക്കിംഗ് സോഡാ പല്ലുകളിൽ പോറൽ ഏല്പിക്കും.

Story highlights- teeth whitening tips