അധിക കൊഴുപ്പില്ലാതെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ശരീരഭാരം ആരോഗ്യകരമായി നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. കൊഴുപ്പിനെ നിയന്ത്രിച്ചുനിർത്താൻ ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. എന്നാൽ , ഭക്ഷണം ഉപേക്ഷിച്ച് കൊഴുപ്പ് കുറയ്ക്കുന്നത് വളരെ അപകടകരമാണ്. അതിനാൽ ശരിയായ പോഷകങ്ങൾ ശരീരത്തിന് നൽകിക്കൊണ്ട് കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം.
ആരോഗ്യകരമായ കൊഴുപ്പിന്റെ മികച്ച ഉറവിടമാണ് അവക്കാഡോ. ഇവ കൊഴുപ്പ് കോശങ്ങളെ മെറ്റബോളിസ് ചെയ്യുന്ന എൽ-കാർനിറ്റൈൻ കൊണ്ട് സമ്പുഷ്ടമാണ്. മെറ്റബോളിസം വർധിപ്പിക്കുന്ന ആന്റിഓക്സിഡന്റുകളുടെ കലവറയാണ് ഗ്രീൻ ടീ. കൊഴുപ്പ് കുറയ്ക്കാൻ ഇവ രണ്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
Read Also: ‘പത്താൻ’ സിനിമയിലെ ഗാനത്തിന് ചുവടുവെച്ച് ജാപ്പനീസ് യുവതി- വിഡിയോ
സിങ്ക്, വിറ്റാമിൻ ബി എന്നിവ അടങ്ങിയിരിക്കുന്നതിനാൽ പഞ്ചസാരയോട് ആസക്തി കുറച്ച് ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ ബദാം സഹായിക്കും. ആരോഗ്യകരമായ കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
Story highlights-The Best Fat-Burning Foods