തണ്ണിമത്തനിൽ അതിശയിപ്പിക്കുന്ന കൊത്തുപണിയുമായി യുവതി -വിഡിയോ
മനുഷ്യന്റെ കഴിവുകൾക്ക് പരിധിയില്ല. ജന്മനായുള്ള കഴിവുകൾക്ക് കൂടുതൽ മികവ് നൽകി ശ്രദ്ധനേടുന്നവർ ധാരാളമാണ്. അത്തരത്തിലൊരു യുവതിയുടെ അസാധ്യമായ കഴിവ് ശ്രദ്ധേയമാകുകയാണ്. തണ്ണിമത്തനിൽ മനോഹരമായ ഡിസൈൻ കൊത്തിയെടുക്കുന്ന ഒരു സ്ത്രീയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോൾ വൈറലായ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ബ്യൂട്ടിൻഗെബീഡൻ ആണ്. വിഡിയോയിൽ ഒരു സ്ത്രീ തണ്ണിമത്തനിൽ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മനോഹരമായ ഒരു പാറ്റേൺ കൊത്തിയെടുക്കുന്നത് കാണാം. ഡിസൈൻ വളരെ പ്രയാസമേറിയതാണ്. അത് തീർച്ചയായും കാണികളെ ആകർഷിക്കുന്നുണ്ട്.
പാളികൾ ഓരോന്നായി അടർത്തിമാറ്റി, തണ്ണിമത്തനിൽ യുവതി ഒരു 3D കലാസൃഷ്ടി സൃഷ്ടിക്കുന്നു, പഴത്തിന്റെ ഉള്ളിലെ ചുവന്ന ഗ്രേഡിയന്റ് കാണാൻ സാധിക്കും. പഴം എങ്ങനെ മനോഹരമായ മാസ്റ്റർപീസാക്കി മാറ്റി എന്നതിന്റെ മുഴുവൻ പ്രക്രിയയും വിഡിയോയിൽ കാണാം.
‘ഈ പ്രശംസനീയമായ കലയെ അഭിനന്ദിക്കാൻ ഒരു ലൈക്ക് മാത്രം പോരാ’ എന്നാണ് പലരും കുറിച്ചിരിക്കുന്നത്. വളരെയധികം സമയവും പ്രയത്നവുമെടുത്താണ് യുവതി ഈ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്.
Watermelon art.. 🍉 pic.twitter.com/JYKSQt1op2
— Buitengebieden (@buitengebieden) May 24, 2022
വീട്ടിൽ സാലഡുകൾ മനോഹരമാക്കാൻ ശ്രമിക്കുന്നതോ പാചകക്കാരൻ തക്കാളി പാളികൾ കൊണ്ട് പൂക്കളുണ്ടാക്കി സാലഡ് പ്ലേറ്റിൽ അലങ്കരിക്കുന്നതോ ഒക്കെയായിരുന്നു ഫുഡ് ആർട്ട് എന്നനിലയിൽ മുൻപൊക്കെ കണ്ടുവന്നിരുന്നത്. ചിലപ്പോൾ സാൻഡ്വിച്ചുകളിൽ കെച്ചപ്പിന്റെ സ്മൈലികൾ ഉണ്ടാക്കുക, കാപ്പിയിൽ ക്രീമിലൂടെ ഹൃദയം ഉണ്ടാക്കുക എന്നിവയൊക്കെ ഭക്ഷണത്തിലൂടെ കല സൃഷ്ടിക്കാനുള്ള വഴികളാണ്.
Read Also: ഇടിമിന്നിലിനും കാറ്റിനും സാധ്യത; സംസ്ഥാനത്ത് വേനല്മഴ തുടരുമെന്ന് മുന്നറിയിപ്പ്
പഴങ്ങളിൽ കൊത്തുപണി ചെയ്യുന്നത് യൂറോപ്പിലെയും ഏഷ്യൻ രാജ്യങ്ങളിലെയും വളരെ സാധാരണമായ ഒരു രീതിയാണ്. പ്രത്യേകിച്ച് തായ്ലൻഡ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ പ്രചാരമുള്ള പഴങ്ങൾ കൊത്തിയെടുക്കുന്ന കലയാണ് ഇത്. തണ്ണിമത്തൻ, ആപ്പിൾ, സ്ട്രോബെറി, പൈനാപ്പിൾ, എന്നിവയാണ് കലാകാരന്മാർ കൂടുതലും ഉപയോഗിക്കാറുള്ളത്. ഡിസൈൻ വരയ്ക്കാൻ പേന, പിന്നെ കൊത്തുപണിയുടെ ആകൃതി നൽകുന്നതിന് കത്തി, സ്ട്രിപ്പുകൾ സൃഷ്ടിക്കാൻ പീൽ സെസ്റ്റർ എന്നിങ്ങനെയുള്ള നിരവധി ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
Story highlights-Woman carves stunning pattern on watermelon