അസഹനീയമായ പകൽച്ചൂട് ചെറുക്കാൻ തണ്ണിമത്തൻ കൊണ്ടൊരു ഉന്മേഷദായകമായ പാനീയം..

March 3, 2023
lemonade recipe

തണുപ്പുകാലം അവസാനിച്ചു. പകൽച്ചൂടിന് കാഠിന്യമേറി തുടങ്ങി. പുറത്തിറങ്ങി ജോലി ചെയ്യാനോ യാത്ര ചെയ്യാനോ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. ഈ ചൂടിനെ പ്രതിരോധിച്ച് ശരീരത്തെ തണുപ്പിച്ച് നിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. അതിനായി ഒരു ഉന്മേഷദായകമായ പാനീയം ആയാലോ?

ഈ സമയത്ത് തണ്ണിമത്തൻ ലെമനേഡ് ഏറ്റവും ഉത്തമമാണ്.ഇതിനായി ആവശ്യമുള്ളത് നാലുകപ്പോളം കുരുവില്ലാതെ അരിഞ്ഞെടുത്ത തണ്ണിമത്തനാണ്. ഒപ്പം 1/2 കപ്പ് പഞ്ചസാര,2 കപ്പ് വെള്ളം,1/2 കപ്പ് നാരങ്ങ നീര് എന്നിവയും ആവശ്യമാണ്.

Read Also: ചുട്ടുപൊള്ളുന്നു; വേനൽച്ചൂടിനെ നേരിടാൻ ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

പഞ്ചസാരയും 1/2 കപ്പ് വെള്ളവും യോജിപ്പിച്ച് തിളപ്പിക്കുക. തണ്ണിമത്തൻ ഉടച്ചെടുക്കണം. അതിനുശേഷം തണുപ്പിക്കാൻ അനുവദിക്കുക. തണ്ണിമത്തൻ ലായനി, പഞ്ചസാര സിറപ്പ്, നാരങ്ങ നീര് എന്നിവ ബ്ലെൻഡറിൽ അടിച്ചെടുത്ത് ഫ്രീസറിൽ വെച്ച് കാട്ടിയാക്കി എടുക്കണം. പിന്നീട് ബാക്കിയുള്ള 1 1/2 കപ്പ് വെള്ളം ചേർത്ത് ഇളക്കുക. തണുപ്പിച്ച് കുടിക്കുന്നത് വളരെ ഉന്മേഷം പകരും.

Story highlights- lemonade recipe