ആദിപുരുഷ് താരങ്ങൾക്ക് ഒരു AI അവതാരം- ചിത്രങ്ങൾ

June 20, 2023

ഇന്ത്യൻ സിനിമാലോകത്ത് ചർച്ചയായിരിക്കുകയാണ് ആദിപുരുഷ് എന്ന ചിത്രം. ഓം റൗത്ത് സംവിധാനം ചെയ്ത ചിത്രം രാമായണകഥയാണ് പങ്കുവയ്ക്കുന്നത്. രാഘവ് എന്ന ശ്രീരാമന്റെ കഥാപാത്രമായി പ്രഭാസും ജാനകിയായി കൃതി സനോണും വേഷമിടുന്നു. സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങൾ വളരെയധികം വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ, ആദിപുരുഷ് കഥാപാത്രങ്ങൾക്കായി AI വഴി ഒരുക്കിയ ലുക്ക് ശ്രദ്ധനേടുകയാണ്.

യഥാർത്ഥ ലുക്കിനെക്കാൾ മികച്ചത് AI വഴി ഒരുക്കിയവയാണ് എന്നാണ് സിനിമാ പ്രേമികൾ കമന്റ്റ് ചെയ്യുന്നത്. ചിത്രത്തിലെ രാവണന്റെ കഥാപാത്രമായ ലങ്കേഷ് ആയി എത്തിയത് സെയ്ഫ് അലി ഖാൻ ആണ്. ഏറ്റവുമധികം ചർച്ചകൾ ഉയർന്നത് സെയ്ഫ് അലി ഖാന്റെ കഥാപാത്രസൃഷ്ടിയ്ക്കാണ്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

രാമായണ കഥയെ അസ്പദമാക്കി ഒരുക്കിയ ഇതിഹാസ സിനിമ കൂടിയാണ് ആദിപുരുഷ്. ഹിന്ദി, തെലുങ്ക് ഭാഷകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. അതേസമയം ഈ ഭാഷകള്‍ക്ക് പുറമെ മലയാളം, കന്നഡ, തമിഴ് ഭാഷകളിലും ആദിപുരുഷ് പ്രേക്ഷകരിലേക്കെത്തി. ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Story highlights- adhipurish characters AI genarated photos