ഒരു ക്യൂട്ട് സഹായി- നിർമാണത്തൊഴിലാളിയെ സഹായിക്കുന്ന നായക്കുട്ടി

June 28, 2023

രസകരമായ വിശേഷങ്ങളാൽ സമ്പന്നമാണ് സമൂഹമാധ്യമങ്ങൾ. ചിരിപടർത്തുന്ന കാഴ്ചകൾ എപ്പോഴും ആളുകളിൽ ചിരി പടർത്തുകയും മനസ് നിറയ്ക്കുകയും ചെയ്യും. ഇപ്പോഴിതാ, അത്തരത്തിൽ രസകരമായ ഒരു കാഴ്ച ശ്രദ്ധേയമാകുകയാണ്. ഒരു നായ്ക്കുട്ടി ഒരു നിർമാണത്തൊഴിലാളിയെ ഉപരിതലത്തിലേക്ക് ചെളി കോരിയെടുക്കുമ്പോൾ സഹായിക്കുന്നവിഡിയോയാണ് ഇത്. ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് 1 ദശലക്ഷം കാഴ്‌ചക്കാരുണ്ട്.

ഇപ്പോൾ വൈറലായ വിഡിയോയിൽ, ഒരു നിർമ്മാണ തൊഴിലാളി ഉപരിതലത്തിലേക്ക് ചെളി വാരിയെറിയുന്നത് കാണാം. അയാളുടെ ജോലി വീക്ഷിക്കുന്ന നായ, മണ്ണിലെ ചെളി നിരപ്പാക്കി സഹായിക്കുകയാണ്. അവരുടെ സൗഹൃദം കാണാൻ തന്നെ രസമാണ്. “ഓരോ തവണയും നിർമാണത്തൊഴിലാളി അഴുക്ക് ഉപരിതലത്തിലേക്ക് കോരിയിടുമ്പോൾ, ഈ സ്വീറ്റ് നായ അതിനെ മുൻകാലുകൾ കൊണ്ട് വശത്തേക്ക് തള്ളിക്കൊണ്ട് അവനെ സഹായിക്കുന്നു,” വിഡിയോ അടിക്കുറിപ്പ് ഇങ്ങനെയാണ്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ സഹായകരമാകാറുണ്ട്.  നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും. 

Story highlights- Adorable video shows puppy helping construction worker