‘ഞാൻ കണ്ടത് രാക്കനവാണെന്നാരു പറഞ്ഞു..’- ഈണത്തിൽ പാടി അനാർക്കലി

June 21, 2023

മലയാളത്തിന്റെ പ്രിയങ്കരിയാണ് അനാർക്കലി മരിക്കാർ. അഭിനേത്രിയായാണ് ശ്രദ്ധനേടിയതെങ്കിലും വളരെ മികച്ചൊരു ഗായികയും കൂടിയാണ് അനാർക്കലി. ആലാപനത്തിലും മികവ് പുലർത്തുന്ന അനാർക്കലി മുൻപും വിവിധ ഗാനങ്ങൾ ആലപിച്ച് പങ്കുവെച്ചിരുന്നു. ‘അലരേ..’ എന്ന ഗാനം ആലപിച്ചപ്പോഴും ആളുകൾ അത് ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, ‘ആരുപറഞ്ഞു..’ എന്ന ഗാനം ആലപിച്ച് എത്തിയിരിക്കുകയാണ് നടി. അനാർക്കലിയുടെ പാട്ടുകൾ സോഷ്യലിടങ്ങളിൽ ഹിറ്റാണ്. അഭിനയത്തിമേക്കലും പാട്ടിനെ പ്രണയിക്കുന്ന അനാർക്കലിക്ക് മികച്ച പിന്തുണ ആസ്വാദകരും നല്കുന്നുണ്ട്.

അതേസമയം, വിഘ്‌നേഷ് ശിവന്‍ എഴുതി സംവിധാനം ചെയ്ത് വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു പ്രണയഗാനവും നടി ഹൃദ്യമായി പാടിയിരുന്നു.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

അതേസമയം, സായാഹ്‌ന വാർത്തകൾ, സാജൻ ബേക്കറി എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമായ ഗഗനചാരിയിലാണ് അനാർക്കലി അടുത്തതായി വേഷമിടുന്നത്. ഒരു സയൻസ് ഫിക്ഷനായ സിനിമയിൽ മനുഷ്യ സംസ്കാരം പഠിക്കാൻ ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയാണ് അനാർക്കലി മരിക്കാർ.

Story highlights- anarkali marikar’s cover song