വിന്റേജ് ലുക്കിൽ അനുസിത്താര- വിഡിയോ

June 3, 2023

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ മികവ് പുലർത്തുന്ന നടിയാണ് അനുസിത്താര. ലോക്ക് ഡൗൺ കാലത്ത് യൂട്യൂബ് ചാനൽ ആരംഭിച്ച അനുസിത്താര, നിരവധി നൃത്തങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു. നൃത്തത്തിന് പുറമെ പാട്ടും, നാട്ടിലെ വിശേഷങ്ങളുമൊക്കെയായി അനുസിത്താര സജീവമായിരുന്നു. ഒരു കലാകുടുംബത്തിൽ നിന്നുമാണ് അനുസിത്താര സിനിമയിലേക്ക് എത്തിയത്. അച്ഛൻ നാടകനടനും, അമ്മ നർത്തകിയും, സഹോദരി നർത്തകിയും ഗായികയുമാണ്.

ഇപ്പോഴിതാ, വിന്റേജ് ലുക്കിൽ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ഒരു പഴയകാല ഗൃഹാതുര ഗാനത്തിനൊപ്പമാണ് അനുസിത്താരയുടെ വിന്റേജ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്. അതേസമയം, നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് നടി. അനുസിത്താര പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍-59/2019′ ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

2013- ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനുസിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ക്യാപ്റ്റന്‍’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘നീയും ഞാനും’, ‘മാമാങ്കം’, ‘മണിയറയിലെ അശോകന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വ്യത്യസ്ത കഥാപാത്രങ്ങളായെത്തി. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് അനുസിത്താര.

read Also: നീണ്ട 20 വർഷങ്ങൾക്ക് ശേഷം സ്വപ്ന സാക്ഷാത്കാരം- സന്തോഷം പങ്കുവെച്ച് രചന നാരായണൻകുട്ടി

അതേസമയം, അനുസിത്താരയ്ക്ക് പിന്നാലെ അഭിനയത്തിലേക്ക് സഹോദരി അനു സോനാരയും എത്തുകയാണ്. ഹൊറർ ചിത്രമായാണ് ക്ഷണം ഒരുങ്ങുന്നത്. ലാൽ പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ചിത്രത്തിൽ ഏറെ ദരൂഹതകൾ നിറഞ്ഞ കഥാപാത്രമായാണ് അനു സോനാര എത്തുന്നത്. അനു സോനാര ഗായിക കൂടിയാണ്. സഹോദരിയുടെ പാട്ടുകൾ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും അനു പങ്കുവയ്ക്കാറുണ്ട്.

Story highlights- anusithara vintage look video