നീണ്ട 20 വർഷങ്ങൾക്ക് ശേഷം സ്വപ്ന സാക്ഷാത്കാരം- സന്തോഷം പങ്കുവെച്ച് രചന നാരായണൻകുട്ടി

June 3, 2023

മലയാള സിനിമയിൽ നർത്തകിമാരായ ഒട്ടേറെ നായികമാരുണ്ട്. നൃത്തവേദികളിലെ മികവുമായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് രചന നാരായണൻകുട്ടി. സിനിമയിൽ സജീവമായപ്പോഴും നൃത്തമെന്ന വരദാനത്തെ രചന കൈവിട്ടില്ല. രചനയുടെ തുടക്കം നാടകവേദികളിൽ ആയിരുന്നു. എന്നാൽ, മറ്റുതിരക്കുകളിലേക്ക് ചേക്കേറിയപ്പോൾ രചന നാടകത്തിൽ നിന്നും അകന്നിരുന്നു. ഇപ്പോഴിതാ, വീണ്ടും 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം നാടകവേദിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി. ആ സന്തോഷമേ ഇൻസ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

‘പ്രിയപ്പെട്ടവരേ,നീണ്ട 20 വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു നാടകത്തിന്റെ ഭാഗമാവുകയാണ് . ശ്രീ സൂര്യ കൃഷ്ണമൂർത്തി സാർ സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകം ജൂൺ 3, 4 തീയതികളിൽ വൈകിട്ട് 6.30 ന് തൈക്കാട് സൂര്യ നാടക കളരിയിലെ ഗണേശത്തിലാണ് അരങ്ങേറുന്നത്ത് . ഏവരും തീർച്ചയായും വന്ന് ദയയോടെ ഈ അവസരത്തെ അനുഗ്രഹിക്കുകയും എന്റെ സ്വപ്നത്തിന്റെ ഭാഗമാകുകയും ചെയ്യണം’- രചന നാരായണൻകുട്ടി കുറിക്കുന്നു.

‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രചന സിനിമ പ്രേമികൾക്ക് സുപരിചിതയായത്. ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് താരം വേഷമിട്ടത്. പിന്നീട് ആമേൻ, പുണ്യാളൻ അഗർബത്തീസ്, തിങ്കൾ മുതൽ വെള്ളിവരെ, ലൈഫ് ഓഫ് ജോസുകുട്ടി, പുതിയ നിയമം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ചെറുതും വലുതുമായ വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

അവതാരക, റേഡിയോ ജോക്കി, അദ്ധ്യാപിക തുടങ്ങിയ മേഖലകളിലും രചന പ്രവർത്തിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഡാൻസറായും അറിയപ്പെടുന്ന താരമാണ് രചന നാരായൺകുട്ടി. തൃശൂർ സ്വദേശിയായ രചന ഓട്ടൻതുള്ളൽ, കഥകളി, നൃത്തം തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

Story highlights- rachana narayanankutty marks a return to drama